Loading ...

Home Gulf

യു.എ.ഇ.യിലെ ആദ്യത്തെ ഒഴുകുന്ന സൗരോര്‍ജ പ്ലാന്റ് അബുദാബിയില്‍

അബുദാബി: യു.എ.ഇ.യിലെ ആദ്യ ഒഴുകുന്ന സൗരോര്‍ജ പ്ലാന്റ് അബുദാബിയില്‍. പ്ലാന്റില്‍ ഈയാഴ്ച മുതല്‍ ഊര്‍ജോത്പാദനം ആരംഭിക്കും. അബുദാബിയിലെ നൂറായ് ദ്വീപിലാണ് പുതിയ പരീക്ഷണം നടക്കുന്നത്. നഗരത്തില്‍നിന്ന് 15 മിനിറ്റ് ബോട്ടില്‍ യാത്ര ചെയ്താല്‍ ദ്വീപിലെത്താം. 80 കിലോവാട്ട് വൈദ്യുതിയാണ് ഇവിടെനിന്ന് ഉത്പാദിപ്പിക്കപ്പെടുക. ഇത് സമീപമുള്ള സയാ നൂറായ് റിസോര്‍ട്ടിലെ പ്രവര്‍ത്തനങ്ങള്‍ക്കാണ് ഉപയോഗിക്കുക. കെട്ടിടത്തിന് മുകളില്‍ സ്ഥാപിച്ച സൗരോര്‍ജ പ്ലാന്റില്‍നിന്ന് ഇതിനോടകം റിസോര്‍ട്ട് 1000 കിലോവാട്ട് ഊര്‍ജോത്പാദനം നടത്തുന്നുണ്ട്. ജലോപരിതലത്തില്‍ പൊങ്ങിക്കിടക്കുന്ന സൗരോര്‍ജ പ്ലാന്റുകള്‍ എന്ന സുസ്ഥിര വികസനത്തിന് തുടക്കം കുറിക്കുകയാണ് ഈ പദ്ധതിയിലൂടെ ലക്ഷ്യമിടുന്നത്. 1.5 മുതല്‍ 2.5 മീറ്റര്‍ വരെ ഉയരത്തിലുള്ള തിരകളാണ് ദ്വീപിന്റെ ഈ ഭാഗത്തുള്ളത്. ഇത് പാനലുകളെ തണുപ്പിച്ച്‌ നിര്‍ത്തും. ഇത് കൂടുതല്‍ ഊര്‍ജോത്പാദനത്തിനും കാര്യക്ഷമതയ്ക്കും സഹായിക്കുമെന്ന് പദ്ധതിയുടെ മേധാവി ഫെറാസ് ഷാദിദ് പറഞ്ഞു. ജലോപരിതലത്തില്‍ ആയതുകൊണ്ട് പാനലുകള്‍ക്ക് പൊടിയും മണ്ണും പിടിക്കുമെന്ന പ്രശ്നവുമില്ല. ഐ.പി.68 ഫോട്ടോവോള്‍ട്ടൈക് പാനല്‍ ജങ്ഷന്‍ ബോക്സാണ് ഇതില്‍ ഉപയോഗിച്ചിട്ടുള്ളത്.

Related News