Loading ...

Home Gulf

അറബ് ലോകത്തെ ആദ്യ ആണവനിലയത്തിന്‌ യുഎഇയില്‍ അനുമതി

ദുബായ്‌: യുഎഇയിലെ ബറാക ആണവോര്‍ജ നിലയത്തിലെ ആദ്യ റിയാക്ടര്‍ പ്രവര്‍ത്തിപ്പിക്കാന്‍ ഫെഡറല്‍ അതോറിറ്റി ഫോര്‍ ന്യൂക്ലിയര്‍ റെഗുലേഷന്‍(എഫ്‌എഎന്‍ആര്‍) അനുമതി. നാലു റിയാക്ടറുകളില്‍ ആദ്യ യൂണിറ്റിനാണ്‌ അനുമതി. വൈകാതെ ഇത്‌ പ്രവര്‍ത്തിച്ചുതുടങ്ങും. സമാധാനപരമായ ആവശ്യത്തിന്‌ ആണവോര്‍ജനിലയം പ്രവര്‍ത്തിക്കുന്ന അറബ് ലോകത്തെ ആദ്യ രാജ്യമായി യുഎഇ മാറിയതായി വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍മക്തും ട്വീറ്റ് ചെയ്തു. വികസന പ്രയാണത്തിന്റെ പുതിയ ഘട്ടത്തിന് രാജ്യം സാക്ഷ്യം വഹിക്കുകയാണെന്ന് അബുദാബി കിരീടാവകാശി ഷെയ്ഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്‌യാന്‍ പറഞ്ഞു. യുഎഇ 2008ലാണ് ആണവപദ്ധതി ആരംഭിച്ചത്.14,000 പേജ് വരുന്നതാണ് ലൈസന്‍സ്.

Related News