Loading ...

Home International

മഞ്ഞുപാളികള്‍ക്ക് നടുവില്‍ ഒഴുകുന്ന ആഡംബര ഹോട്ടല്‍; നടുക്ക് ഒരു നീന്തല്‍ക്കുളവും

സ്‌റ്റോക്ക്‌ഹോം: പുതിയതായി ഒരു ഹോട്ടല്‍ തുറക്കുന്നത് വാര്‍ത്തയല്ല. എന്നാല്‍ ആ ഹോട്ടല്‍ ഒഴുകുന്ന ഹോട്ടലാണെങ്കിലോ? അത് നിര്‍മിച്ചിരിക്കുന്നത് മഞ്ഞ് പാളികള്‍ക്ക് നടുവിലാണെങ്കില്‍ അത് തീര്‍ച്ചയായും വാര്‍ത്തയായി മാറും. അത്തരത്തിലെ ഒരു ഹോട്ടലാണ് ഇപ്പോള്‍ അന്താരാഷ്ട്ര മാധ്യമങ്ങളിലടക്കം നിറഞ്ഞുനില്‍ക്കുന്നത്. 'ആര്‍ട്ടിക്ക് ബാത്ത് 'എന്നാണ് ഹോട്ടലിന്റെ പേര്. പേര് സൂചിപ്പിക്കുന്ന പോലെ മഞ്ഞില്‍ കുളിച്ചാണ് ഈ ഹോട്ടലില്‍ നില്‍ക്കുന്നത്. സ്വീഡലിലാണ് ഈ അത്യപൂര്‍വ്വ ഹോട്ടല്‍. വൃത്താകൃതിയിലാണ് ഹോട്ടലിന്റെ രൂപ ഘടന. ലൂലെ നദിയിലൂടെയാണ് ഹോട്ടല്‍ ഒഴുകുന്നത്. ഒരു മരപ്പാലത്തിലൂടെ പോയാല്‍ മാത്രമെ ഹോട്ടലിനകത്തേക്ക് പ്രവേശിക്കാനാകു. ഹോട്ടലിന്റെ നടുഭാഗത്തായി ഒരു വലിയ നീന്തല്‍കുളമുണ്ട്. ഈ നീന്തല്‍കുളം കൂടാതെ ഹോട്ടലിന്റെ വിവിധ ഭാഗങ്ങളില്‍ നീന്തിത്തുടിക്കാനുള്ള സൗകര്യവുമുണ്ട്. ആര്‍ക്കിടെക്റ്റുമാരായ ബെര്‍ട്ടില്‍ ഹാര്‍സ്‌ട്രേമും ജോണ്‍ കൗപ്പിയും ചേര്‍ന്നാണ് ഹോട്ടല്‍ രൂപകല്‍പ്പന ചെയ്തിരിക്കുന്നത്. 12 റൂമുകളാണ് ഹോട്ടലിനുള്ളത്. ലൂലെയ് വിമാനത്താവളത്തില്‍ നിന്ന് ഒരു മണിക്കൂര്‍ 15 മിനിട്ട് യാത്ര ചെയ്താല്‍ ഈ ഹോട്ടലിലെത്താനാകും യോഗയും മെഡിറ്റേഷനും ചെയ്യാനായി ഹോട്ടലില്‍ പ്രത്യേക സൗകരമൊരുക്കിയിട്ടുണ്ട്. ഹോട്ടലിനോടനുബന്ധിച്ച്‌ നദിക്കരയില്‍ പ്രത്യേക മുറികളും സജ്ജീകരിച്ചിട്ടുണ്ട്. മഞ്ഞില്‍ കുളിച്ചൊരു ഒഴിവുകാലം ആസ്വദിക്കണമെന്നുണ്ടെങ്കില്‍ ഈ ഹോട്ടലിലേക്ക് പറക്കാം

Related News