Loading ...

Home Gulf

യഥാസമയം ഇഖാമ പുതുക്കാത്തവര്‍ക്ക് പിഴയും നാടുകടത്തലും ശിക്ഷ ലഭിക്കുമെന്ന് ജവാസാത് മുന്നറിയിപ്പ്

ദമ്മാം: യഥാസമയം ഇഖാമ പുതുക്കാത്തവര്‍ക്കെതിരെ പിഴയും നാടുകടത്തലുള്‍പ്പടെയുള്ള ശിക്ഷ നടപടികള്‍ കൈ കൊള്ളുമെന്ന് സൗദി ജവാസാത് മുന്നറിയിപ്പ് നല്‍കി.

വിദേശികളുടെ തിരിച്ചറിയല്‍ രേഖയായാ ഹവിയ്യത് മുഖീം കാലാവധി അവസാനിക്കുന്നതിനു മൂന്ന് ദിവസം മുൻമ്പ് പുതുക്കിയിരിക്കണമെന്ന് ജാവാസാത് ഡയറക്ടറേറ്റ് നിര്‍ദേശിച്ചു. യഥാ സമയം തിരിച്ചറിയല്‍ രേഖ പുതൂക്കാതിന്നാല്‍ ആദ്യ തവണ 500 റിയാല്‍ പിഴയും രണ്ടാം തവണ, ആയിരം റിയാല്‍ പിഴയും ഒടുക്കണ്ടി വരും. മൂന്നാമതും രേഖ പുതുക്കാന്‍ വൈകുന്നവര്‍ക്ക് നാടുകടത്തലായിരിക്കും ശിക്ഷ നേരിടേണ്ടിവരുക.

ആഭ്യന്തര മന്ത്രാലയത്തിന്റെ ഓണ്‍ ലൈന്‍ സേവനമായ അബ്ഷിര്‍, മുഖീം മുഖേന തിരിച്ചറിയല്‍ രേഖ പുതുക്കാവുന്നതാണെന്ന് ജവാസാത് അറിയിച്ചു.

Related News