Loading ...

Home National

ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളുടെ സുരക്ഷയ്ക്കായി ഉപദ്വീപ് തിയേറ്റര്‍ കമാന്‍ഡ് വരുന്നു

ന്യൂഡല്‍ഹി: കേരളം ഉള്‍പ്പടെയുള്ള ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളിലൂടെയുള്ള ഭീകരരുടെ നുഴഞ്ഞുകയറ്റത്തിന് തടയിടുമെന്ന് സംയുക്ത സൈനിക മേധാവി ജനറല്‍ ബിപിന്‍ റാവത്ത്. ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളില്‍ കടല്‍വഴി ഭീകരാക്രമണങ്ങള്‍ക്കായി നുഴഞ്ഞുകയറാനുള്ള സാധ്യത ശ്രദ്ധയില്‍പെട്ടതിനെ തുടര്‍ന്നാണ് à´ˆ നീക്കം. നാവിക സേനയുടെ കിഴക്കന്‍- പടിഞ്ഞാറന്‍ നാവിക കമാന്‍ഡുകളെ തമ്മില്‍ സംയോജിപ്പിച്ചുകൊണ്ടാണ് à´ˆ നടപടി കൈക്കൊള്ളുന്നത്. പ്രതിരോധ സേനയെ ഉടച്ചുവാര്‍ക്കുമെന്ന് ബിപിന്‍ റാവത്ത് നേരത്തെ അറിയിച്ചിട്ടുള്ളതാണ്. ഇതിന്റെ ഭാഗമായാണ് പുതിയ നടപടി. ബംഗാള്‍ ഉള്‍ക്കടലിനും അറബിക്കടലിനും പ്രത്യേക കമാന്‍ഡ് എന്നതിനുപകരം ഇന്ത്യന്‍ മഹാസമുദ്രത്തെ ഒറ്റ യൂണിറ്റായി കണ്ടാവും ഇനി സംരക്ഷിക്കുക. ഇതിനായി മൂന്നു സേനകളും ഒന്നിച്ചിടപെടുന്ന തിയേറ്റര്‍ കമാന്‍ഡ് രൂപവത്കരിക്കുമ്പോൾ  എന്തൊക്കെ ഉള്‍പ്പെടുത്തണമെന്ന കാര്യം പഠിക്കാന്‍ മാര്‍ച്ച്‌ 31-നകം നിര്‍ദ്ദേശം പുറപ്പെടുവിക്കുമെന്നും ബിപിന്‍ റാവത്ത് അറിയിച്ചു. à´•à´°-വ്യോമ-നാവിക സേനകളുടെ പ്രവര്‍ത്തനം ഏകോപിപ്പിക്കുമ്പോൾ  ജമ്മുകശ്മീരിനു പ്രത്യേക തിയേറ്റര്‍ കമാന്‍ഡ് ഉണ്ടാക്കും. കരസേനയ്ക്കും വ്യോമസേനയ്ക്കും കൂടുതല്‍ പ്രാധാന്യം ലഭിക്കുന്ന കമാന്‍ഡാവും ജമ്മുകശ്മീരില്‍ വരുക -റാവത്ത് പറഞ്ഞു. അടുത്തവര്‍ഷമാദ്യത്തോടെ വ്യോമസേനയുടെകീഴില്‍ വ്യോമപ്രതിരോധ കമാന്‍ഡും അവസാനത്തോടെ നാവികസേനയുടെ കീഴില്‍ ഉപദ്വീപ് കമാന്‍ഡും നിലവില്‍ വരും. വ്യോമ കമാന്‍ഡിനുകീഴില്‍ എല്ലാ ദീര്‍ഘദൂര മിസൈലുകളും മറ്റു വ്യോമപ്രതിരോധ സാമഗ്രികളും വിന്യസിക്കും. കൂടാതെ, പ്രത്യേക പരിശീലന-ബോധന കമാന്‍ഡിനും ബഹുതല സര്‍വീസ് ലോജിസ്റ്റിക് കമാന്‍ഡിനും രൂപം നല്‍കുമെന്നും അദ്ദേഹം പറഞ്ഞു. വന്‍ തുകയുടെ ഇടപാടായ 114 ഫൈറ്റര്‍ ജെറ്റുകള്‍ വാങ്ങുന്ന കാര്യത്തില്‍ സേനയ്ക്ക് അനുകൂല സമീപനമാണ്. തദ്ദേശീയമായി വികസിപ്പിക്കുന്ന വിമാനവാഹിനിയുടെ പ്രവര്‍ത്തനക്ഷമത വിലയിരുത്തിയശേഷമേ മൂന്നാമത്തേതു വാങ്ങുന്ന കാര്യം പരിഗണിക്കൂവെന്നും അദ്ദേഹം പറഞ്ഞു. വിമാനവാഹിനിയെക്കാള്‍ നാവിക സേനയ്ക്കിപ്പോള്‍ ആവശ്യം അന്തര്‍വാഹിനി ആണെന്നും ജനറല്‍ റാവത്ത് വ്യക്തമാക്കി.


Related News