Loading ...

Home Europe

ആകാശ വിപ്ലവം പറന്നു, വൈദ്യുതി വിമാനം

ബ്രി​ട്ടീ​ഷ്​ കൊ​ളം​ബി​യ​യി​ലെ റി​ച്ച്‌​​മോ​ണ്ടി​ലു​ള്ള ഫ്രേ​സ​ര്‍ ന​ദി​യി​ല്‍ ​നി​ന്ന്​ പു​ല​ര്‍​കാ​ലത്തെ കോ​ട മൂ​ടി​യ ആ​കാ​ശ​ത്തേ​ക്ക്​  അ​വ​ന്‍ പ​റ​ന്നു​യ​ര്‍​ന്നു. ഏ​താ​നും നി​മി​ഷ​ത്തി​ന​കം അ​തേ ന​ദി​യി​ല്‍ തി​രി​ച്ചി​റ​ങ്ങി. à´† ​ചു​രു​ങ്ങി​യ നി​മി​ഷ​ങ്ങ​ള്‍​ക്ക​കം പ​ഴ​യ à´¡à´¿ ​ഹാ​വി​ല​ന്‍​ഡ്​ à´¡à´¿.​എ​ച്ച്‌.​സി-2 ബീ​വ​ര്‍ ജല വി​മാ​നം ര​ചി​ച്ച​ത്​ വ്യോ​മ​യാ​ന​രം​ഗ​ത്ത്​ പു​തി​യ ച​രി​ത്ര​മാ​ണ്. അ​ന്നാ​ദ്യ​മാ​യാ​യി​രു​ന്നു പൂ​ര്‍​ണ​മാ​യും വൈ​ദ്യു​തി​ എന്‍ജിനില്‍ പ്ര​വ​ര്‍​ത്തി​ക്കു​ന്ന വി​മാ​നം ആ​കാ​ശം​തൊ​ട്ട​ത്. ക​ഴി​ഞ്ഞ ഡി​സം​ബ​റി​ലാ​യി​രു​ന്നു à´† ​അ​ത്ഭു​തം. അ​ന്ന്​ കാനഡയിലെ ഫ്രേ​സ​ര്‍ ന​ദീ​തീ​ര​ത്ത്​ à´† ​കാ​ഴ്​​ച​ക്ക്​ സാ​ക്ഷ്യം​വ​ഹി​ച്ച​വ​ര്‍ ഒ​രു​കാ​ര്യം പ്ര​ത്യേ​കം ശ്ര​ദ്ധി​ച്ചു. à´¡à´¿ ​ഹാ​വി​ല​ന്‍​ഡി​ന്റെ  ടേ​ക്‌ഓ​ഫി​നും ലാ​ന്‍​ഡി​ങ്ങി​നും കു​റെ വെ​ള്ളം ചി​ത​റി​യ​ത​ല്ലാ​തെ മ​റ്റ്​  വി​മാ​ന​ങ്ങ​ളു​ടേ​തു​പോ​ലെ കാ​ത​ട​പ്പി​ക്കു​ന്ന ഇ​ര​മ്ബ​മി​ല്ല. അ​ത്​ സാ​ധ്യ​മാ​ക്കി​യ​ത്​ മാ​ഗ്​​നി​ക്​​സ്​ എ​ന്ന ടെ​ക്​​നോ​ള​ജി ക​മ്പ​നി​യാ​ണ്.​ ആ​റു പേ​ര്‍ ക​യ​റു​ന്ന à´¡à´¿ ​ഹാ​വി​ലാ​ന്‍​ഡി​ന്റെ  പ​ഴ​യ ഒ​മ്പത്​ സി​ലി​ണ്ട​ര്‍ എ​ന്‍​ജി​ന്‍ പി​ഴു​തു​മാ​റ്റി à´† ​സ്​​ഥാ​ന​ത്ത്​ വൈദ്യുതി ബാ​റ്റ​റിയുടെ ശ​ക്തി​യി​ല്‍ കു​തി​ക്കു​ന്ന എ​ന്‍​ജി​ന്‍ പ​ക​രം​വെ​ക്കു​ക​യാ​ണ്​ അ​വ​ര്‍ ചെ​യ്​​ത​ത്. വ്യോ​മ​യാ​ന ഇ​ന്ധ​ന​ത്തി​ന്റെ  കാ​ര്‍​ബ​ണ്‍ നി​ര്‍​ഗ​മ​നം അ​ന്ത​രീ​ക്ഷ​ത്തെ ക​ലു​ഷി​ത​മാ​ക്കു​ന്ന​തി​നു​ള്ള ആ​ദ്യ മ​റു​പ​ടി​യാ​യാ​ണ്​ സാ​​ങ്കേ​തി​ക വി​ദ​ഗ്​​ധ​ര്‍ ഹാ​വി​ല​ന്‍​ഡ്​ വി​ജ​യ​ത്തെ കാ​ണു​ന്ന​ത്. 'പ​രി​സ്ഥി​തി ആ​ദ്യം' എ​ന്ന സ​ന്ദേ​ശ​മാ​ണ് ​​വി​മാ​നം ന​ല്‍​കു​ന്ന​തെ​ന്നും ഏ​റെ​ക്കാ​ല​ത്തെ പ​രി​ശ്ര​മ​ങ്ങ​ളി​ലൂ​ടെ​യാ​ണ്​ ഇ​ത്​​ സാ​ധ്യ​മാ​യ​തെ​ന്നും വി​മാ​ന​ത്തി​ന്റെ  പ​രീ​ക്ഷ​ണ പ​റ​ക്ക​ലി​ല്‍ പൈ​ല​റ്റാ​യ ഗ്രെ​ഗ്​ മ​ക്​​ഡ​ഗ​ല്‍ പ​റ​ഞ്ഞു.









Related News