Loading ...

Home USA

ഇന്ത്യയ്ക്ക് പുറത്തുള്ള ആദ്യ യോഗ സര്‍വ്വകലാശാല 'വായു' അമേരിക്കയില്‍

ഇന്ത്യയ്ക്ക് പുറത്തുള്ള ആദ്യ യോഗ സര്‍വ്വകലാശാലയായ വിവേകാനന്ദ യോഗ യൂണിവേഴ്‌സിറ്റി (വായു) അമേരിക്കയില്‍ ആരംഭിച്ചു. ഇന്ത്യയുടെ പാരമ്പര്യമേറുന്ന യോഗയെ സംബന്ധിച്ചുള്ള ഗവേഷണങ്ങള്‍ക്കായുള്ള ക്ലാസുകള്‍ ഏപ്രിലില്‍ ആരംഭിക്കും. കേസ് വെസ്റ്റേണ്‍ യൂണിവേഴ്‌സിറ്റിയിലെ പ്രൊഫസറായ ശ്രീ ശ്രീനാഥിനെ യൂണിവേഴ്‌സി പ്രസിഡന്റായും ഇന്ത്യന്‍ യോഗ ഗുരു എച്ച്‌ ആര്‍ നാഗേന്ദ്രയെ ചെയര്‍മാനായും നിയമിച്ചു. ശ്രീ ശ്രീനാഥിന്റെ നേതൃത്വത്തിലായിരിക്കും ക്ലാസുകള്‍ നടക്കുക. ലോകമെമ്പാടുമുള്ള ഒന്നിലധികം സര്‍വകലാശാലകളുമായി സഹകരിച്ചായിരിക്കും ഗവേഷണം നടത്തുക. 5 ദശലക്ഷം യുഎസ് ഡോളര്‍ ചെലവിലാണ് ലോസാഞ്ചലസില്‍ യൂണിവേഴ്‌സിറ്റി നിര്‍മ്മിച്ചിരിക്കുന്നത്. യോഗയിലൂടെ വിദ്യാര്‍ത്ഥികളില്‍ സമഗ്ര വ്യക്തിത്വ വികസനം വളര്‍ത്തിയെടുക്കുകയും ഇതിലൂടെ നല്ലൊരു സമൂഹത്തെ സൃഷ്ടിക്കുകയുമാണ് യോഗ യൂണിവേഴ്‌സിറ്റിയുടെ ലക്ഷ്യമെന്ന് നാസയിലെ മുന്‍ ശാസ്ത്രജ്ഞനായ നാഗേന്ദ്ര പറഞ്ഞു. യോഗയുടെ പ്രാധാന്യത്തെ കുറിച്ച്‌ സമൂഹത്തില്‍ അവബോധം സൃഷ്ടിക്കാനായി കഴിഞ്ഞ നാല് പതിറ്റാണ്ടുകളായി പ്രവര്‍ത്തിക്കുന്ന വ്യക്തിയാണ് നാഗേന്ദ്ര. ഇന്ത്യയിലെ ആദ്യ യോഗ യൂണിവേഴ്‌സിറ്റി ആരംഭിച്ചത് നാഗേന്ദ്രയാണ്.


Related News