Loading ...

Home National

സര്‍ക്കാരിന്റെ വാദം കരസേനയ്ക്ക് അപമാനം: കേന്ദ്രത്തെ രൂക്ഷമായി വിമര്‍ശിച്ച്‌ സുപ്രീം കോടതി

ന്യൂഡല്‍ഹി: വനിതാ ഓഫീസര്‍മാര്‍ക്ക് കരസേനയില്‍ സുപ്രധാന പദവികള്‍ ആകാമെന്ന ഡല്‍ഹി ഹൈക്കോടതിയുടെ വിധി ശരിവച്ച്‌ സുപ്രീം കോടതി. കരസേനയില്‍ വനിതകള്‍ക്ക് യൂണിറ്റ് മേധാവികളാകാമെന്ന ഡല്‍ഹി ഹൈക്കോടതി വിധിയാണ് സുപ്രീം കോടതി ഇപ്പോള്‍ അംഗീകരിച്ചിരിക്കുന്നത്. ഇക്കാര്യത്തില്‍ കേന്ദ്ര സര്‍ക്കാരിന്റെ നിലപാട് വിവേചനപരമാണെന്ന് വിമര്‍ശിച്ച കോടതി, സേനാവിഭാഗങ്ങളില്‍ ലിംഗ വിവേചനത്തിന് അവസാനമുണ്ടാകണമെന്നും ചൂണ്ടിക്കാട്ടി. ഇക്കാര്യത്തിലുള്ള കേന്ദ്ര സര്‍ക്കാരിന്റെ മനോഭാവം മാറേണ്ടതാണെന്നും വിഷയത്തിലുള്ള കേന്ദ്രത്തിന്റെ മറുപടി തള്ളിക്കൊണ്ട് കോടതി പറഞ്ഞു. ജസ്റ്റിസ് ഡി.വൈ ചന്ദ്രചൂഡ് അദ്ധ്യക്ഷനായ ബെഞ്ചാണ് സേനയില്‍ സ്ത്രീകളുടെ അവകാശം ഉറപ്പാക്കുന്ന ഈ സുപ്രധാന വിധി പുറപ്പടുവിച്ചിരിക്കുന്നത്. ജസ്റ്റിസ് ഡി.വൈ ചന്ദ്രചൂഡ് അദ്ധ്യക്ഷനായ ബെഞ്ചാണ് സേനയില്‍ സ്ത്രീകളുടെ അവകാശം ഉറപ്പാക്കുന്ന ഈ സുപ്രധാന വിധി പുറപ്പടുവിച്ചിരിക്കുന്നത്. യുദ്ധമേഖലകളില്‍ ഒഴികെ സ്ത്രീ ഓഫീസര്‍മാരെ സുപ്രധാന ചുമതലകളില്‍ നിയമിക്കാമെന്നും മൂന്ന് മാസത്തിനകം ഈ നിര്‍ദ്ദേശം നടപ്പാക്കേണ്ടതാണെന്നും കോടതി വിധി പ്രസ്താവത്തില്‍ പറഞ്ഞു. വനിതകള്‍ക്ക് സേനയില്‍ ഉന്നത പദവികളിലെത്താന്‍ മാതൃത്വം കുടുംബം എന്നിവ തടസമാണെന്നാണ് കേന്ദ്ര സര്‍ക്കാര്‍ കോടതിയില്‍ വാദിച്ചത്. സൈന്യത്തിലെ അധികാര സ്ഥാനങ്ങളില്‍ സ്ത്രീകള്‍ അനുയോജ്യരായേക്കില്ലെന്നും അവരെ പുരുഷ കീഴുദ്യോഗസ്ഥര്‍ ഇതുവരെ അംഗീകരിക്കാന്‍ തയ്യാറായിട്ടില്ലെന്നും സുപ്രീം കോടതിയില്‍ കേന്ദ്ര സര്‍ക്കാര്‍ പറഞ്ഞിരുന്നു. സ്ഥിര കമ്മീഷന്‍ ലഭിച്ച ശേഷവും അധികാര സ്ഥാനങ്ങളില്‍ അവസരം ലഭിക്കാത്തതിനെ ചൊല്ലി സ്ത്രീ സൈനികര്‍ സുപ്രീം കോടതിയില്‍ സമര്‍പ്പിച്ച ഹര്‍ജിയിലാണ് സ്‌പ്രേയിം കോടതി ഇപ്പോള്‍ വിധി പറഞ്ഞിരിക്കുന്നത്.

Related News