Loading ...

Home Gulf

പ്രവാസികളുടെ പുനരധിവാസത്തിനായി പ്രവാസി വില്ലേജ് വരുന്നു

അബുദാബി: കേരളസര്‍ക്കാര്‍ പ്രവാസികളെ അംഗീകരിക്കുന്നു എന്നതിനുള്ള തെളിവാണ് ലോകകേരള സഭയെന്നും പ്രവാസികളുടെ പുനരധിവാസത്തിന് പ്രവാസി വില്ലേജെന്ന പദ്ധതിയുടന്‍ തുടങ്ങുമെന്നും കേരള പ്രവാസിസംഘം സംസ്ഥാന സെക്രട്ടറി കെ.വി. അബ്ദുള്‍ ഖാദര്‍ എം.എല്‍.എ. പറഞ്ഞു. അബുദാബി കേരള സോഷ്യല്‍ സെന്റര്‍ സംഘടിപ്പിച്ച 'കേരള സര്‍ക്കാരിന്റെ പ്രവാസിക്ഷേമ പദ്ധതികള്‍' എന്ന പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഏറ്റവുംവലിയ സാമ്ബത്തിക സ്രോതസ്സായ പ്രവാസികളെ പാടെ മറക്കുന്ന കേന്ദ്രത്തിന്റെ നിലപാട് അംഗീകരിക്കാനാകില്ലെന്നും അദ്ദേഹം പറഞ്ഞു. സെന്റര്‍ പ്രസിഡന്റ് എ.കെ. ബീരാന്‍കുട്ടി അധ്യക്ഷത വഹിച്ചു. കെ.വി. അബ്ദുള്‍ ഖാദര്‍ എഴുതിയ 'പ്രവാസം ഓര്‍മ എഴുത്ത് ' എന്ന പുസ്തകം അദ്ദേഹം സെന്റര്‍ മുന്‍ പ്രസിഡന്റ് പി. പത്മനാഭന് നല്‍കി പ്രകാശനം ചെയ്തു. അഡ്വ. സൈനുദീന്‍, കെ.കെ. ശ്രീവത്സന്‍ എന്നിവര്‍ സംസാരിച്ചു. ശശികുമാര്‍ മാധവന്‍ കെ.വി. അബ്ദുള്‍ ഖാദറിന് പുസ്തകം സമ്മാനിച്ചു. മഹാത്മാ ഗാന്ധിയുടെ രക്തസാക്ഷിത്വ ദിനാചരണത്തിന്റെ ഭാഗമായി സെന്റര്‍ സംഘടിപ്പിച്ച ഉപന്യാസ രചനാമത്സരത്തില്‍ വിജയികളായ ആഷിക് അഷ്‌റഫ്, കണ്ണന്‍ ദാസ്, സ്മിത എന്നിവര്‍ക്ക് എം.എല്‍.എ. പുരസ്കാരം സമ്മാനിച്ചു. പ്രവാസ ജീവിതം അവസാനിപ്പിച്ച്‌ നാട്ടിലേക്ക് മടങ്ങുന്ന സെന്റര്‍ അംഗങ്ങളായ എസ്.എന്‍. ദാമോദരന്‍, എന്‍. വിദ്യാധരന്‍ എന്നിവര്‍ക്ക് യാത്രയയപ്പ് നല്‍കി. ബിജിത് കുമാര്‍ സ്വാഗതവും നിര്‍മല്‍ തോമസ് നന്ദിയും പറഞ്ഞു.

Related News