Loading ...

Home Gulf

സൗദിയില്‍ ഇനി ഡ്രൈവിംഗ് ലൈസന്‍സ് ഉള്ളവര്‍ക്ക് മാത്രമേ വാഹനം വാങ്ങാന്‍ കഴിയൂ; ട്രാഫിക് നിയമത്തിലെ പരിഷ്കാരം പ്രാബല്യത്തില്‍

സൗദി: ഡ്രൈവിംഗ് ലൈസന്‍സില്ലാത്തവരുടെ പേരില്‍ വാഹനങ്ങള്‍ രജിസ്റ്റര്‍ ചെയ്യുന്നതിനുള്ള പ്രത്യേക നിബന്ധന സൗദി ട്രാഫിക് ഡയറക്ടറേറ്റ് കര്‍ശനമാക്കുന്നു. വാഹനം ഓടിക്കുന്നതിന് ലൈസന്‍സുള്ള വ്യക്തിയെ നിര്‍ണയിച്ച്‌ രേഖാമൂലം കാണിച്ചാലേ, ഇനി ലൈസന്‍സ് ഇല്ലാത്തവര്‍ക്ക് വാഹനം ലഭിക്കൂ. സ്ഥാപനങ്ങളുടെ പേരില്‍ വാങ്ങുന്ന വാഹനങ്ങള്‍ക്ക് ഈ നിബന്ധന ബാധകമല്ല. പരിഷ്‌കരിച്ച ട്രാഫിക് നിയമത്തിന്റെ അടിസ്ഥാനത്തിലാണ് പുതിയ വ്യവസ്ഥ. നേരത്തെ സൗദിയില്‍ ആര്‍ക്കും സ്വന്തം പേരില്‍ വാഹനം രജിസ്റ്റര്‍ ചെയ്യാമായിരുന്നു. ഈ ആനുകൂല്യം ലൈസന്‍സ് ഇല്ലാത്തവര്‍ക്കും ലഭിച്ചിരുന്നു. എന്നാല്‍‌, പുതിയ വ്യവസ്ഥ പ്രകാരം വാഹനമോടിക്കുന്നതിന് അനുമതിയില്ലാത്തവരുടെ പേരില്‍ വാഹനങ്ങള്‍ രജിസ്റ്റര്‍ ചെയ്യില്ല. ഇങ്ങനെയുള്ളവര്‍ക്ക്, വാഹനം ഓടിക്കുന്നതിന് ലൈസന്‍സുള്ള വ്യക്തിയെ പ്രത്യേകം നിര്‍ണയിക്കണം. ഇത് രജിസ്ട്രേഷന്‍ ഡോക്യുമെന്റില്‍ രേഖപ്പെടുത്തുകയും ചെയ്യും. ഇതിന് ശേഷം മാത്രമേ ഡ്രൈവിംഗ് ലൈസന്‍സില്ലാത്തവരുടെ പേരില്‍ വാഹനങ്ങള്‍ രജിസ്റ്റര്‍ ചെയ്യുകയുള്ളൂ. ഈ വ്യവസ്ഥ കമ്പനികളുടെയും സ്ഥാപനങ്ങളുടെയും പേരില്‍ വാങ്ങുന്ന വാഹനങ്ങളുടെ രജിസ്‌ട്രേഷന് ബാധകമല്ല. പുതുതായി വാഹനം സ്വന്തമാക്കാനെത്തുവര്‍ക്ക് ഈ നിബന്ധന കര്‍ശനമാക്കിയിട്ടുണ്ട്.

Related News