Loading ...

Home Education

ചരിത്രവും സംസ്കാരവും പുതിയ തലമുറയ്ക്ക് പകര്‍ന്ന് നല്‍കാന്‍ പാലക്കാട് സ്വകാര്യ മ്യൂസിയം

ചരിത്രവും സംസ്കാരവും പുതിയ തലമുറയ്ക്ക് പകര്‍ന്ന് നല്‍കാന്‍ പാലക്കാട് ഒറ്റപ്പാലം പാലപ്പുറത്ത് സ്വകാര്യ മ്യൂസിയം. എന്‍എസ്‌എസ് കോളജ് ജീവനക്കാരനായ മധു ശേഖരിച്ച പുരാവസ്തുക്കളാണ് മ്യൂസിയമാക്കി പൊതുജനങ്ങള്‍ക്കായി തുറന്നത്. പതിനെട്ടു വര്‍ഷമായി ശേഖരിച്ചു സൂക്ഷിച്ചതെല്ലാം വിലപ്പെട്ടതായിരുന്നു. ചരിത്രത്തിന്റെ ഭാഗമായ പുരാവസ്തുക്കളൊക്കെ ഇനിയിപ്പോള്‍ പൊതുജനങ്ങള്‍ക്കായി തുറന്നിരിക്കുകയാണ്. ഒറ്റപ്പാലം എന്‍എസ്‌എസ് കോളജിലെ ജീവനക്കാരനായ എന്‍. മധുവാണ് പാലപ്പുറത്ത് 'മാധവം' എന്ന പേരില്‍ സ്വകാര്യമ്യൂസിയം തുറന്നത്. ടിപ്പുവിനെ പ്രതിരോധിച്ച പീരങ്കിയുണ്ടകള്‍, പഴശ്ശിരാജയുടെ കാലത്തു ബ്രിട്ടനെതിരെ പൊരുതാന്‍ കുറുച്ചിയര്‍ ഉപയോഗിച്ചിരുന്ന കത്തിയമ്ബ്, ആള്‍ത്തടുക്ക, ബ്രിട്ടിഷ് പൊലീസ് ഉപയോഗിച്ചിരുന്ന കൈവിലങ്ങുകള്‍, ഇങ്ങനെ കാഴ്ചയും അറിവും നല്‍കുന്നതാണ് ഓരോ വസ്തുവും. മണ്ഡലു, താളിയോല, എഴുത്താണി, ചാമരം, ചിത്രലിപികള്‍, സാമൂതിരി രാജാവിന്റെ തിട്ടൂരം, ബുദ്ധ മതക്കാരുടെ ഓംകാരി എന്നിവയും ഉണ്ട്. വിവിധ കാലങ്ങളിലെ നാണയങ്ങളും ഇവിടെ കാണാം. നൂറ്റാണ്ടുകള്‍ക്ക് മുന്‍പ് മനുഷ്യ ജീവിതത്തിന്റെ ഭാഗമായിരുന്ന വിവിധ ഉപകരണങ്ങളും മ്യൂസിയത്തില്‍ ഇടം പിടിച്ചിട്ടുണ്ട്. ചിനക്കത്തൂര്‍കാവിനു സമീപമാണ് മണ്ണൂര്‍ സ്വദേശിയായ എന്‍. മധുവിന്റെ മ്യൂസിയം. ദിവസവും രാവിലെ 9.30 മുതല്‍ വൈകിട്ട് 5.30 വരെയാണു സന്ദര്‍ശന സമയം.

Related News