Loading ...

Home sports

വനിതാ ടി20 റാങ്കിങ്; ഇന്ത്യന്‍ ഓപ്പണര്‍ സ്മൃതി മന്ഥാന നാലാം റാങ്കില്‍

ദുബായ്: ഇന്ത്യന്‍ ഓപ്പണര്‍ സ്മൃതി മന്ഥാന നാലാം റാങ്കില്‍. ഐസിസി വനിതാ ടി20 ക്രിക്കറ്റ് റാങ്കിങ്ങിലാണ് താരം മുന്നില്‍ നില്‍ക്കുന്നത്. എന്നാല്‍ ജമീമ റോഡ്രിഗസ് ഏഴാം സ്ഥാനത്തേക്ക് താഴുകയും ചെയ്തു. ത്രിരാഷ്ട്ര ക്രിക്കറ്റിലെ മികച്ച പ്രകടനമാണ് സ്മൃതി ഇറാനിയെ മുന്നിലാക്കിയത്. ഇന്ത്യന്‍ ക്യാപ്റ്റന്‍ ഹര്‍മന്‍ പ്രീത് കൗര്‍ ഒമ്ബതാം സ്ഥാനത്താണ്. അതേസമയം ബൗളര്‍മാരില്‍ പൂനം യാദവ് ആറ് സ്ഥാനങ്ങള്‍ പിന്നിലേക്കിറങ്ങി 12-ാം സ്ഥാനത്ത് ആവുകയും ചെയ്തു. അഞ്ചാം സ്ഥാനത്ത് ദീപ്തി ശര്‍മയാണുള്ളത്. ഓള്‍ റൗണ്ടര്‍മാരുടെ പട്ടികയില്‍ ഒന്നാം സ്ഥാനത്ത് ഓസീസ് താരം എലിസെ പെറിയാണ. രണ്ടാം സ്ഥാനത്ത് ന്യൂസിലന്‍ഡ് താരം സോഫി ഡിവൈനുമുണ്ട്. ബാറ്റിങ്ങില്‍ ന്യൂസിലന്‍ഡിന്റെ സസ്ലെ ബാറ്റ്സ് ഒന്നാം റാങ്കിലാണ്. രണ്ടാം സ്ഥാനത്ത് സോഫി ഡിവൈനുമാണ്. മൂന്നാം സ്ഥാനത്ത് ഓസ്ട്രേലിയയുടെ ബെത്ത് മൂണി ആണ്.

Related News