Loading ...

Home sports

ബ്ലാസ്റ്റേഴ്സിന്റെ അവസാന ഹോം മത്സരം ഇന്ന്

കൊച്ചി : ഐ എസ് എല്ലില്‍ കേരള ബ്ലാസ്റ്റേഴ്‌സ് സീസണിലെ അവസാന ഹോം മത്സരത്തിനിറങ്ങുന്നു. ഫുട്‌ബോള്‍ പ്രേമികള്‍ക്ക് എന്നും ആവേശം സമ്മാനിച്ചിട്ടുള്ള ദക്ഷിണേന്ത്യന്‍ ഡെര്‍ബിയില്‍ ബെംഗളൂരു എഫ് സിയാണ് ബ്ലാസ്റ്റേഴ്‌സിന്റെ എതിരാളികള്‍. അവസാന നാല് മത്സരങ്ങളില്‍ മൂന്നിലും തോറ്റ ബ്ലാസ്റ്റേഴ്‌സ് ജയത്തോടെ ഹോം സീസണ്‍ അവസാനിപ്പിക്കാന്‍ ലക്ഷ്യമിടുന്നു. ടീം നേരത്തേ തന്നെ പ്ലേ ഓഫ് കാണാതെ പുറത്തായിരുന്നു.
ഐ എസ് എല്ലില്‍ ബെംഗളൂരുവിനെ തോല്‍പ്പിക്കാന്‍ ഇതുവരെ ബ്ലാസ്റ്റേഴ്‌സിന് കഴിഞ്ഞിട്ടില്ല. നാല് തവണ ബെംഗളൂരു ജയിച്ചപ്പോള്‍ ഒരു മത്സരം സമനിലയിലായി. ബെംഗളൂരു എഫ് സിക്കെതിരെ ആദ്യ ജയം സ്വന്തമാക്കി ചരിത്രം കുറിക്കാനുള്ള മികച്ച അവസരമാണ് ബ്ലാസ്റ്റേഴ്‌സിന് ഇത്. അതേസമയം, എഫ് എഫ് സി യോഗ്യതാ മത്സരത്തില്‍ വമ്ബന്‍ ജയവുമായാണ് ബെംഗളൂരുവിന്റെ വരവ്. രണ്ടാം പാദത്തില്‍ ഭൂട്ടാന്‍ ക്ലബാ പാറൊ എഫ് സിയെ ഒന്നിനെതിരെ ഒമ്ബത് ഗോളുകള്‍ക്കാണ് ബെംഗളൂരു തകര്‍ത്തത്.
ഇരു പാദങ്ങളിലുമായി 10-1ന്റെ ജയമാണ് നീലപ്പട സ്വന്തമാക്കിയത്. 16 മത്സരങ്ങളില്‍ നിന്ന് 29 പോയിന്റുമായി മൂന്നാം സ്ഥാനത്തുള്ള ബെംഗളൂരു നേരത്തേത്തന്നെ പ്ലേ ഓഫില്‍ കടന്നിട്ടുണ്ട്. അതേസമയം, ഇത്രയും മത്സരങ്ങളില്‍ നിന്ന് ജയം മാത്രമുള്ള ബ്ലാസ്റ്റേഴ്‌സ് 15 പോയിന്റുമായി എട്ടാം സ്ഥാനത്താണ്. കഴിഞ്ഞ മത്സരത്തില്‍ അവര്‍ നോര്‍ത്ത് ഈസ്റ്റ് യുനൈറ്റഡിനോട് സമനില വഴങ്ങിയിരുന്നു. പതിവ് പോലെ ക്യാപ്റ്റന്‍ ബര്‍ത്തലോമിയോ ഒഗ്ബച്ചെ, മെസി ബൗളി എന്നിവരിലാണ് മഞ്ഞപ്പടയുടെ പ്രതീക്ഷ. സീസണില്‍ ബ്ലാസ്റ്റേഴ്‌സ് നേടിയ ആകെ 23 ഗോളുകളില്‍ പതിനെട്ടും നേടിയത് ഇരുവരും ചേര്‍ന്നാണ്.

Related News