Loading ...

Home sports

ബോള്‍ട്ടിനേക്കാള്‍ വേഗതയില്‍ ഓടിയ ശ്രീനിവാസ് ഇനി ഇന്ത്യക്ക് വേണ്ടി ഓടും!!

ലോകത്തെ ഏറ്റവും വേഗതയേറിയ താരമായ ഉസൈന്‍ ബോള്‍ട്ടിനേക്കാള്‍ വേഗത്തില്‍ ഓടി ലോകത്തെ തന്നെ ഞെട്ടിച്ചിരിക്കുകയാണ് ഇന്ത്യക്കാരനായ ശ്രീനിവാസ ഗൗഡ. കഴിഞ്ഞ ദിവസം മാംഗ്ലൂരില്‍ നടന്ന കാളയോട്ടത്തില്‍ ആയിരുന്നു ശ്രീനിവാസ ലോകറെക്കോര്‍ഡ് മറികടന്നത്. അദ്ദേഹം 100 മീറ്റര്‍ ഓടാന്‍ എടുത്തത് വെറും 9.55 സെക്കന്‍ഡുകള്‍ മാത്രം. 9.58 സെക്കന്‍ഡുകളാണ് ഉസൈന്‍ ബോള്‍ട്ടിന്റെ ലോക റെക്കോര്‍ഡ്. കര്‍ണാടകയിലെ‌ മഡ്ബിദ്രി ഗ്രാമത്തിലെ ശ്രീനിവാസ ചളി നിറഞ്ഞ പാടത്തു കൂടിയാണ് ഇത്ര വേഗത്തില്‍ ഓടിയത്. കാളയ്ക്ക് ഒപ്പം 142.5 മീറ്റര്‍ ഓടാന്‍ ശ്രീനിവാസ എടുത്തത് 13.62 സെക്കന്‍ഡുകള്‍ മാത്രം ആയിരുന്നു. എന്തായാലും ലോക ശ്രദ്ധ നേടിയ ശ്രീനിവാസയെ ഇന്ത്യന്‍ ഗവണ്‍മെന്റ് ഏറ്റെടുക്കുകയാണ്. കായിക മന്ത്രിയായ കിറന്‍ റിജിജു ശ്രീനിവസയെ ബന്ധപ്പെട്ടതായും അദ്ദേഹത്തെ സായി കേന്ദ്രത്തില്‍ എത്തിച്ച്‌ ട്രയല്‍സ് നടത്താനും തീരുമാനിച്ചു. അതിനു ശേഷം കൂടുത പ്രൊഫഷണല്‍ ട്രെയിനിങുകളും ശ്രീനിവാസയ്ക്ക് നല്‍കും. ഇന്ത്യക്ക് വേണ്ടി ട്രാക്കിലേക്ക് ശ്രീനിവാസ ഇറങ്ങുന്നതാണ് ഇന്ത്യന്‍ ജനത കാത്തിരിക്കുന്നത്.

Related News