Loading ...

Home Gulf

ഒമാനില്‍ താ​പ​നി​ല വീ​ണ്ടും കു​റ​യു​ന്നു

മ​സ്ക​ത്ത്: ഒ​മാ​നി​ല്‍ താ​പ​നി​ല​യി​ല്‍ കു​റ​വ്​ ദൃ​ശ്യ​മാ​ണെ​ന്ന്​ സി​വി​ല്‍ ഏ​വി​യേ​ഷ​ന്‍ പൊ​തു അ​തോ​റി​റ്റി അ​റി​യി​ച്ചു. നി​ല​വി​ല്‍ ഒ​മാ​നി​ല്‍ പ​ര​ക്കെ ത​ണു​ത്ത കാ​ലാ​വ​സ്ഥ അ​നു​ഭ​വ​പ്പെ​ടു​ന്നു​ണ്ട്.
അ​ടു​ത്ത വ്യാ​ഴാ​ഴ്ച വ​രെ കു​റ​ഞ്ഞ താ​പ​നി​ല​യാ​ണ് രാ​ജ്യ​ത്ത്​ പ്ര​തീ​ക്ഷി​ക്കു​ന്ന​ത്. ഒ​മാ​നി​ല്‍ പ​ര​ക്കെ തെ​ളി​ഞ്ഞ ആ​കാ​ശ​മാ​യി​രി​ക്കു​മെ​ന്നും ​ൈവ​കീ​ട്ടും പു​ല​ര്‍​ച്ചെ​യും ആ​കാ​ശം നേ​രി​യ​തോ​തി​ല്‍ മേ​ഘാ​വൃ​ത​മാ​കാ​നും മൂ​ട​ല്‍ മ​ഞ്ഞു​ണ്ടാ​കാ​നും സാ​ധ്യ​ത​യു​ണ്ട്.
വ​ട​ക്കു​പ​ടി​ഞ്ഞാ​റ​ന്‍ കാ​റ്റി​​െന്‍റ ഫ​ല​മാ​യാ​ണ്​ രാ​ജ്യ​ത്ത്​ താ​പ​നി​ല കു​റ​ഞ്ഞ​ത്. മ​സ്ക​ത്തി​ല്‍ വെ​ള്ളി​യാ​ഴ്​​ച കൂ​ടി​യ താ​പ​നി​ല 25 ഡി​ഗ്രി സെ​ല്‍​ഷ്യ​സും കു​റ​ഞ്ഞ​ത് 14 ഡി​ഗ്രി​യു​മാ​ണ്​ അ​നു​ഭ​വ​പ്പെ​ട്ട​ത്. സീ​ബി​ല്‍ കു​റ​ഞ്ഞ​ത്​ 19 ഡി​ഗ്രി​യും കൂ​ടി​യ​ത്​ 24 ഡി​ഗ്രി​യു​മാ​ണ്.
അ​ല്‍ അ​മി​റാ​ത്തി​ല്‍ 20നും 22​നു​മി​ട​യി​ലും ഖ​സ​ബി​ല്‍ 16നും 21​നു​മി​ട​യി​ലും ബു​റൈ​മി​യി​ല്‍ 12നും 21​നു​മി​ട​യി​ലും സു​ഹാ​റി​ല്‍ 15നും 24​നു​മി​ട​യി​ലാ​ണ്​ വെ​ള്ളി​യാ​ഴ്​​ച താ​പ​നി​ല അ​നു​ഭ​വ​പ്പെ​ട്ട​ത്. ജ​ബ​ല്‍ ശം​സി​ലാ​ണ് ഏ​റ്റ​വും കു​റ​ഞ്ഞ താ​പ​നി​ല. ഇ​വി​ടെ ഒ​രു ഡി​ഗ്രി​യാ​ണ്​ കു​റ​ഞ്ഞ താ​പ​നി​ല അ​നു​ഭ​വ​പ്പെ​ട്ട​ത്. മ​സ്​​ക​ത്തി​ല്‍ ശ​നി​യാ​ഴ്​​ച 15 ഡി​ഗ്രി​യാ​കും കു​റ​ഞ്ഞ താ​പ​നി​ല. സ​ലാ​ല അ​ട​ക്കം ദോ​ഫാ​ര്‍ മേ​ഖ​ല​യി​ല്‍ പു​ല​ര്‍​ച്ചെ​യും രാ​ത്രി​യും ത​ണു​പ്പും ഉ​ച്ച സ​മ​യ​ങ്ങ​ളി​ല്‍ വെ​യി​ലു​മാ​ണ്​ അ​നു​ഭ​വ​പ്പെ​ടു​ന്ന​ത്. ഒ​മാ​െന്‍റ ചി​ല ഭാ​ഗ​ങ്ങ​ളി​ല്‍ പൊ​ടി​ക്കാ​റ്റും അ​ടി​ച്ചു​വീ​ശു​ന്നു​ണ്ട്.
ജ​നു​വ​രി ആ​ദ്യ പ​ത്തി​ന് ശേ​ഷ​മാ​ണ് ഒ​മാ​നി​ല്‍ താ​പ​നി​ല കു​റ​ഞ്ഞ​ത്. ജ​നു​വ​രി 11നും 12​നും വി​വി​ധ ഭാ​ഗ​ങ്ങ​ളി​ല്‍ മ​ഴ​യു​മു​ണ്ടാ​യി​രു​ന്നു. ഇ​തി​ന്​ ശേ​ഷ​മാ​ണ്​ ത​ണു​പ്പി​ല്‍ കാ​ര്യ​മാ​യ കു​റ​വു​ണ്ടാ​യ​ത്. മ​സ്ക​ത്തി​ല്‍ 12 ഡി​ഗ്രി സെ​ല്‍​ഷ്യ​സ് വ​രെ താ​പ​നി​ല കു​റ​ഞ്ഞു. ന​ട്ടു​ച്ച​ക്കു​പോ​ലും ത​ണു​പ്പ് അ​നു​ഭ​വ​പ്പെ​ടു​ന്ന അ​വ​സ്ഥ​യും മ​സ്​​ക​ത്ത്​ അ​ട​ക്കം ഭാ​ഗ​ങ്ങ​ളി​ലു​ണ്ടാ​യി​രു​ന്നു. എ​ന്നാ​ല്‍, െകാ​ടും​ത​ണു​പ്പി​നും സു​ഖ​ക​ര​മാ​യ കാ​ലാ​വ​സ്ഥ​ക്കും ശേ​ഷം ഫെ​ബ്രു​വ​രി ആ​ദ്യ​ത്തോ​ടെ താ​പ​നി​ല ഉ​യ​ര്‍​ന്നു​തു​ട​ങ്ങി. ​ഫെ​ബ്രു​വ​രി 11ന് 30 ​ഡി​ഗ്രി ചൂ​ടാ​ണ്​ ഒ​മാ​െന്‍റ പ​ല ഭാ​ഗ​ങ്ങ​ളി​ലും അ​നു​ഭ​വ​പ്പെ​ട്ട​ത്. ഇ​തോ​ടെ, ഒ​മാ​നി​ലെ കാ​ലാ​വ​സ്ഥ മാ​റു​ന്ന​താ​യും ത​ണു​പ്പു​കാ​ലം അ​വ​സാ​നി​ക്കു​ന്ന​താ​യും പ്ര​തീ​തി​യു​ണ്ടാ​യി​രു​ന്നു. എ​ന്നാ​ല്‍, വെ​ള്ളി​യാ​ഴ്ച​യോ​ടെ​യാ​ണ് രാ​ജ്യം വീ​ണ്ടും ത​ണു​പ്പി​ലേ​ക്ക് നീ​ങ്ങു​ന്ന​ത്.
ഏ​റെ വ​ര്‍​ഷ​ങ്ങ​ള്‍​ക്കു​ശേ​ഷ​മാ​ണ് ഒ​മാ​നി​ല്‍ നീ​ണ്ട ത​ണു​പ്പു​കാ​ലം അ​നു​ഭ​വ​പ്പെ​ടു​ന്ന​ത്. അ​തോ​ടൊ​പ്പം, ഒ​രു മാ​സ​ത്തോ​ള​മാ​യി രാ​ത്രി​യി​ലും പു​ല​ര്‍​ക്കാ​ല​ങ്ങ​ളി​ലും ത​ണു​ത്ത കാ​റ്റും വീ​ശി​യ​ടി​ച്ചി​രു​ന്നു. മു​ന്‍ കാ​ല​ങ്ങ​ളി​ല്‍ ഡി​സം​ബ​ര്‍, ജ​നു​വ​രി മാ​സ​ങ്ങ​ളി​ലാ​ണ് കൊ​ടും ത​ണു​പ്പ് അ​നു​ഭ​വ​പ്പെ​ടു​ന്ന​ത്. എ​ന്നാ​ല്‍, ക​ഴി​ഞ്ഞ കു​റെ വ​ര്‍​ഷ​ങ്ങ​ളാ​യി ത​ണു​പ്പ്​ വി​ട്ടു​നി​ല്‍​ക്കു​ക​യാ​യി​രു​ന്നു.
ഒ​ന്നോ ര​ണ്ടോ ദി​വ​സ​ങ്ങ​ളി​ല്‍ മാ​ത്ര​മാ​ണ് ക​ഴി​ഞ്ഞ​വ​ര്‍​ഷം വ​രെ ത​ണു​പ്പ് അ​നു​ഭ​വ​പ്പെ​ട്ട​ത്. മു​ന്‍​കാ​ല​ങ്ങ​ളി​ലൊ​ന്നു​മി​ല്ലാ​ത്ത വി​ധം ഫെ​ബ്രു​വ​രി മ​ധ്യ​ത്തി​ലും ന​ല്ല ത​ണു​പ്പ് അ​നു​ഭ​വ​പ്പെ​ടു​ന്ന​തി​ല്‍ ആ​ശ്ച​ര്യ​പ്പെ​ടു​ക​യാ​ണ് ഒ​മാ​നി​ലെ താ​മ​സ​ക്കാ​ര്‍. ഒ​മാ​നി​ല്‍ ഇൗ ​വ​ര്‍​ഷം ല​ഭി​ച്ച ദീ​ര്‍​ഘ​നാ​ള​ത്തെ മ​ഴ​യും താ​മ​സ​ക്കാ​രെ അ​ത്ഭു​ത​പ്പെ​ടു​ത്തി​യി​ട്ടു​ണ്ട്.

Related News