Loading ...

Home National

പതിവുകള്‍ തെറ്റിച്ച്‌ അരവിന്ദ് കെജ്രിവാള്‍

ഡൽഹി:   മന്ത്രിമാര്‍ക്കായി അത്താഴ വിരുന്നൊരുക്കി  രണ്ടാം എഎപി സര്‍ക്കാരിന്റെ ഭാവി പരിപാടികള്‍ ചര്‍ച്ച ചെയ്യാനൊരുങ്ങുകയാണ് അരവിന്ദ്   കെജ്രിവാള്‍. അതേസമയം പ്രകടന പത്രികയില്‍ പറഞ്ഞ കാര്യങ്ങള്‍ ഒന്നൊഴിയാതെ നടപ്പാക്കുകയാണ്   കെജ്രിവാളിന്റെ ലക്ഷ്യം. ഇതോടെ കേന്ദ്ര സര്‍ക്കാരുമായി കഴിഞ്ഞ തവണത്തെ പോലെ തുറന്ന പോരാട്ടം ഉണ്ടാവുമോ എന്നും അഭ്യൂഹങ്ങള്‍ ഉയര്‍ന്നിരിക്കുകയാണ്. അടുത്ത മൂന്ന് മാസത്തേക്ക് നടപ്പാക്കാനുള്ള കാര്യങ്ങള്‍   കെജ്രിവാളിന്റെ മുന്നിലുണ്ടെന്നാണ് സൂചന. ഇക്കാര്യം മന്ത്രിമാരുമായി പങ്കുവെക്കും. ദില്ലിയെ ലോക നിലവാരത്തിലുള്ള നഗരമായി മാറ്റിയെടുക്കാനാണ് എഎപിയുടെ ശ്രമം. ഇതിനുള്ള മാര്‍ഗരേഖയും   കെജ്രിവാള്‍ തയ്യാറാക്കിയിട്ടുണ്ട്. മൂന്ന് മന്ത്രിമാരെ മന്ത്രിസഭയില്‍ നിലനിര്‍ത്തിയത് à´ˆ പദ്ധതിക്ക് വേണ്ടിയാണ്. വിദ്യാര്‍ത്ഥികള്‍ക്ക് സൗജന്യ ബസ് യാത്രയാണ് ആദ്യം നടപ്പാക്കുന്നത്. ഇതിന് പിന്നാലെ ദേശഭക്തി കരിക്കുലം സ്‌കൂളുകളില്‍ കൊണ്ടുവരും. റേഷന്‍ ആനുകൂല്യങ്ങള്‍ വീടുകളില്‍ എത്തിച്ച്‌ കൊടുക്കുന്ന രീതിയാണ് അടുത്തത്. ഏറ്റവും വലിയ വെല്ലുവിളി അന്തരീക്ഷ മലിനീകരണം കുറയ്ക്കലാണ്. ഇതിനായി പ്രത്യേകം പ്രവര്‍ത്തനങ്ങളുണ്ടാവും. ആദ്യത്തെ ആറുമാസത്തിനുള്ളില്‍ à´ˆ നാല് പദ്ധതികളെ കേന്ദ്രീകരിച്ചാണ്   കെജ്രിവാള്‍ സര്‍ക്കാര്‍ പ്രവര്‍ത്തിക്കുക. à´ˆ സമയ പരിധിക്കുള്ളില്‍ അത് നടപ്പാക്കും. അതേസമയം മനീഷ് സിസോദിയക്ക് വിദ്യാഭ്യാസ വകുപ്പിന്റെ ചുമതല വീണ്ടും നല്‍കുമെന്നാണ് റിപ്പോര്‍ട്ട്. കഴിഞ്ഞ തവണ ഏറ്റവും മികച്ച പ്രകടനം നടത്തിയ മന്ത്രിയായിരുന്നു സിസോദിയ. ഈസ്റ്റ് ദില്ലിയിലെ കാന്തി നഗറില്‍ വൃദ്ധ സദനം തുടങ്ങുന്നതാണ് സാമൂഹിക ക്ഷേമ മന്ത്രാലയത്തിന്റെ ആദ്യ നടപടി. സീലംപൂരിലും ശാസ്ത്രി പാര്‍ക്കിലും രണ്ട് പുതിയ ഫ്‌ളൈ ഓവറുകള്‍ നിര്‍മിക്കും. ഡൽഹിയിൽ  കൂടുതല്‍ വൈഫൈ സ്‌പോട്ടുകളും തെരുവ് വിളക്കുകളും സ്ഥാപിക്കും. ഇതൊക്കെ രണ്ടാം എഎപി സര്‍ക്കാരിന്റെ പ്ലാനുകള്‍.











Related News