Loading ...

Home Business

വീണ്ടും കുതിച്ച്‌ സ്വര്‍ണ വില; സര്‍വകാല റെക്കോര്‍ഡില്‍ എത്തി, പവന് 30,480 രൂപ

കൊച്ചി: സ്വര്‍ണ വില വീണ്ടും കുതിച്ച്‌ സര്‍വകാല റെക്കോര്‍ഡില്‍ എത്തി. ഇന്ന് പവന് 160 രൂപ ഉയര്‍ന്ന് സര്‍വകാല റെക്കോര്‍ഡ് വിലയായ 30,480 രൂപയിലെത്തി. ഗ്രാമിന് 20 രൂപ കൂടി 3,810 രൂപയിലാണ് വ്യാപാരം പുരോഗമിക്കുന്നത്. കഴിഞ്ഞ ജനുവരി എട്ടിന് ഗ്രാമിന് 3,800 രൂപയും പവന് 30,400 രൂപയും രേഖപ്പെടുത്തിയതായിരുന്നു ഇതുവരെയുള്ള റെക്കോര്‍ഡ് വില. രണ്ടു ദിവസത്തിന് ശേഷമാണ് ആഭ്യന്തര വിപണിയില്‍ ഇന്നലെ വില വര്‍ധനവുണ്ടായത്. ഇന്നലെ പവന് 160 രൂപയുടെ വര്‍ധനവ് രേഖപ്പെടുത്തി പവന് 30,320 രൂപയിലും ഗ്രാമിന് 3,790 രൂപയിലുമാണ് വ്യാപാരം പുരോഗമിച്ചത്.

Related News