Loading ...

Home Business

പിഎംഎസ് നിക്ഷേപകരില്‍ നിന്ന് മുന്‍കൂര്‍ ഫീസ് ഈടാക്കരുത്; സെബിയുടെ പുതിയ സര്‍ക്കുലറില്‍ പറയുന്ന കാര്യങ്ങള്‍ ഇങ്ങനെ

ന്യൂഡല്‍ഹി: സെക്യുരിറ്റീസ് ആന്‍ഡ് എക്‌സ്‌ചെയ്ഞ്ച് ബോര്‍ഡ് ഓഫ് ഇന്ത്യ പഎംഎസ് നിക്ഷേപരില്‍ മുന്‍കൂര്‍ ഫീസ് ഈടാക്കുന്നത് വിലക്കിയതായി റിപ്പോര്‍ട്ട്. ഫിബ്രുവരി 13 ന് സെബി പുറത്തിറക്കിയ സര്‍ക്കുലറിലൂടെയാണ് ഇക്കാര്യം വ്യക്തമാക്കിയിട്ടുള്ളത്. അതേസമയം പിഎംഎസ് നിക്ഷേപകര്‍ക്ക് നിലവില്‍ ഡയറ്ക്‌ട് ഓപ്ഷനും കൂടുതല്‍ പരിഗണന നല്‍കിയിട്ടുണ്ട്. സെബിയുടെ പുതിയ നയം വിതരണക്കാരുടെ കമ്മീഷന് തടയിടാന്‍ സാധിച്ചേക്കുമെന്നാണ് റിപ്പോര്‍ട്ട്. അതേസമയം, പിഎംഎസ് സേവനം നല്‍കുന്നവര്‍ക്ക് നിക്ഷേപതുകയ്ക്ക് ആനുപാതികമായി വാര്‍ഷിക ഫീസ് ഈടാക്കാം. പുതിയ നിര്‍ദേശങ്ങള്‍ മെയ് ഒന്നുമുതല്‍ പ്രാബല്യത്തില്‍ വന്നേക്കുമെന്നാണ് റിപ്പോര്‍ട്ട്. എന്നാല്‍ പിഎംഎസ് വഴിയുള്ള നിക്ഷേപവും സെബി ഉയര്‍ത്തിയിട്ടുണ്ട്. മെയ് ഒന്നുമുതല്‍ പിഎംസ് നിക്ഷേപം 25 ലക്ഷത്തില്‍ നിന്ന് 50 ലക്ഷമായി ഉയര്‍ത്തുകയും ചെയ്തിട്ടുണ്ട്. അതേസമയം സെബി സര്‍ക്കുലര്‍ അനുസരിച്ച്‌, പിഎംഎസ് വിതരണക്കാര്‍ക്ക് മ്യൂച്വല്‍ ഫണ്ട് വിതരണക്കാര്‍ക്കോ എന്‍ഐഎസ്‌എം സീരീസ് വിഎക്ക് എഎംഎഫ്‌ഐ രജിസ്‌ട്രേഷന്‍ നമ്ബര്‍ ഉണ്ടായിരിക്കല്‍ നിലവില്‍ നിര്‍ബന്ധവുമാണ്. സെബി നിശ്ചയിച്ചിട്ടുള്ള പെരുമാറ്റച്ചട്ടം അവര്‍ പാലിക്കുകയും പിഎംഎസ് മാനേജര്‍മാര്‍ പെരുമാറ്റച്ചട്ടം പാലിക്കുന്നത് നിരീക്ഷിക്കുകയും വേണം. പിഎംഎസ് ദാതാക്കള്‍ക്ക് ഈടാക്കാന്‍ കഴിയുന്ന എക്‌സിറ്റ് ലോഡിനും സെബി നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തി. സര്‍ക്കുലര്‍ അനുസരിച്ച്‌, പിഎംഎസ് ദാതാക്കള്‍ക്ക് നിക്ഷേപത്തിന്റെ ആദ്യ വര്‍ഷത്തില്‍ പരമാവധി എക്‌സിറ്റ് ലോഡ് 3 ശതമാനവും രണ്ടാം വര്‍ഷത്തില്‍ 2 ശതമാനവും മൂന്നാം വര്‍ഷത്തില്‍ 1 ശതമാനവും ഈടാക്കാം. അതിനുശേഷം, പിഎംഎസ് ദാതാക്കള്‍ക്ക് എക്‌സിറ്റ് ലോഡ് ചാര്‍ജ് ചെയ്യാന്‍ കഴിയില്ലെന്നതാണ് നിവിലുള്ള വ്യവസ്ഥ.

Related News