Loading ...

Home sports

കു​വൈത്തി​ല്‍ സ്വ​കാ​ര്യ​മേ​ഖ​ല​യി​ല്‍ വി​ദേ​ശി​ക​ളു​ടെ എ​ണ്ണം വ​ര്‍​ധി​ക്കു​ന്നതായി കണക്കുകള്‍

കു​വൈ​ത്ത്​ സി​റ്റി: കു​വൈ​ത്തി​ല്‍ സ്വ​ദേ​ശി​വ​ത്​​ക​ര​ണം കര്‍ശനമാക്കാന്‍ അ​ധി​കൃ​ത​ര്‍ ശ്ര​മി​ക്കു​ന്ന​തി​നിടെ സ്വ​കാ​ര്യ​മേ​ഖ​ല​യി​ല്‍ വി​ദേ​ശി​ക​ളു​ടെ എ​ണ്ണം വ​ര്‍​ധി​ക്കു​ന്നു. സ്വ​കാ​ര്യ​മേ​ഖ​ല വി​ദേ​ശി ജീ​വ​ന​ക്കാ​രു​ടെ എ​ണ്ണ​ത്തി​ല്‍ ക​ഴി​ഞ്ഞ​വ​ര്‍​ഷം 40000ത്തി​ലേ​റെ പേ​രു​ടെ വ​ര്‍​ധ​ന ഉ​ണ്ടാ​യ​താ​യി മാ​ന്‍​പ​വ​ര്‍ അ​തോ​റി​റ്റി​യു​ടെ വാ​ര്‍​ഷി​ക സ്ഥി​തി​വി​വ​ര​ക്ക​ണ​ക്ക് വ്യക്തമാക്കുന്നു. ​മാ​ന്‍​പ​വ​ര്‍ അ​തോ​റി​റ്റി ഡെ​പ്യൂ​ട്ടി ഡ​യ​റ​ക്ട​ര്‍ അ​ബ്​​ദു​ല്ല അ​ല്‍ മു​തൗ​തി​ഹ് വാ​ര്‍​ത്താ​സ​മ്മേ​ള​ന​ത്തി​ലാ​ണ് ക​ണ​ക്ക് വെ​ളി​പ്പെ​ടു​ത്തി​യ​ത്. 2019ല്‍ 1,85,950 ​വ​ര്‍​ക്ക് പെ​ര്‍​മി​റ്റു​ക​ളാ​ണ് അ​തോ​റി​റ്റി സ്വ​കാ​ര്യ ക​മ്ബ​നി​ക​ള്‍​ക്കും സ്ഥാ​പ​ന​ങ്ങ​ള്‍​ക്കു​മാ​യി ന​ല്‍​കി​യ​ത്. 1,45,211 എ​ണ്ണം റ​ദ്ദാ​ക്കു​ക​യും ചെ​യ്തു. ഓ​ണ്‍​ലൈ​ന്‍ അ​തി​വേ​ഗ സേ​വ​ന​ത്തി​നാ​യി ക​ഴി​ഞ്ഞ വ​ര്‍​ഷം മു​ത​ല്‍ ന​ട​പ്പാ​ക്കി​യ അ​സ്സ​ഹ​ല്‍ സം​വി​ധാ​ന​ത്തി​ലൂ​ടെ 13 ല​ക്ഷം അ​പേ​ക്ഷ​ക​ളാ​ണ് അ​തോ​റി​റ്റി​ക്കു ലഭിച്ചതെന്നും അ​ബ്​​ദു​ല്ല അ​ല്‍ മു​തൗ​തി​ഹ് കൂ​ട്ടി​ച്ചേ​ര്‍​ത്തു.

Related News