Loading ...

Home USA

ശ്രീലങ്കയുടെ സൈനിക തലവന് അമേരിക്കയുടെ വിലക്ക്; ആഭ്യന്തര കലാപത്തില്‍ ക്രൂര പീഡനം നടത്തിയെന്ന് തെളിവ്

വാഷിംഗ്ടണ്‍: ശ്രീലങ്കയുടെ സൈനിക തലവന് അമേരിക്കയുടെ വിലക്ക്. രാജ്യത്തെ ആഭ്യന്തര കലാപസമയത്ത് അതിഭീകര കൂട്ടക്കൊലകള്‍ നടത്തിയെന്നാണ് അമേരിക്കയുടെ കണ്ടെത്തല്‍.2009ലെ ആഭ്യന്തര കലാപസമയത്താണ് നിലവിലെ സൈനിക മേധാവി ലെഫ്. ജനറല്‍ ഷവേന്ദ്ര സില്‍വ എല്ലാ മാനുഷിക നിയമങ്ങളും തെറ്റിച്ചതെന്ന് അമേരിക്കയുടെ സ്റ്റേറ്റ് സെക്രട്ടറി മൈക്ക് പോംപിയോ ചൂണ്ടിക്കാട്ടി. 'അതീവ ഗൗരവമുള്ള കടുത്ത മനുഷ്യാവകാശ ലംഘനങ്ങളുടെ നിരവധി തെളിവുകളാണ് ഐക്യരാഷ്ട്രസഭ ഷവേന്ദ്ര സില്‍വക്കെതിരെ രേഖാമൂലം തയ്യാറാക്കിയത്.' പോംപിയോ പ്രസ്താവനയില്‍ ചൂണ്ടിക്കാട്ടി. ഇന്നലെയാണ് സില്‍വക്കും കുടുംബത്തിനും അമേരിക്ക വിലക്ക് ഏര്‍പ്പെടുത്തിയത്. തെരഞ്ഞെടുപ്പിന് ശേഷം മുന്‍ സൈനിക മേധാവിയും നിലവിലെ പ്രസിഡന്റുമായ ഗൊതാബയ രജപക്‌സെയുടെ ശക്തമായ പിന്തുണയോടെയാണ് സില്‍വ സൈനിക മേധാവിയായി ചുമതലയേറ്റത്. സില്‍വ അധികാരത്തില്‍ വരുന്നതിനെതിരെ അന്ന് തന്നെ ഐക്യരാഷ്ട്രസഭയും അമേരിക്കന്‍ സ്‌റ്റേറ്റ് ഡിപ്പാര്‍ട്ട്‌മെന്റും രംഗത്തെത്തിയിരുന്നു.തമിഴ് പുലികളുമായുള്ള സംഘര്‍ഷത്തില്‍ സേനയുടെ ഒരു വിഭാഗത്തെ നയിച്ചതിന്റെ പ്രതിഫലമായിട്ടാണ് സൈനിക പദവി സില്‍വക്ക് നല്‍കിയത്.

Related News