Loading ...

Home Gulf

ശുദ്ധജല ദൗര്‍ലഭ്യം; കൃത്രിമ മഴ പെയ്യിക്കാനുള്ള പദ്ധതിക്ക് സൗദി മന്ത്രിസഭയുടെ അംഗീകാരം

സൗദിയില്‍ കൃത്രിമ മഴ പദ്ധതി നടപ്പിലാക്കുമെന്ന് പരിസ്ഥിതി, ജല, കൃഷി മന്ത്രലയം അറിയിച്ചു. സൗദി ഭരണാധികാരി സല്‍മാന്‍ രാജാവിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന മന്ത്രിസഭാ യോഗം പദ്ധതിക്ക് അംഗീകാരം നല്‍കി. കൃത്രിമ മഴ പദ്ധതിക്ക് സൗദിയിലെ കാര്‍മേഘങ്ങള്‍ അനുയോജ്യമാണെന്നും മന്ത്രാലയം അറിയിച്ചു. രാജ്യത്ത് സ്ഥിരം ജല ഉറവിടങ്ങളായ നദികളോ തടാകങ്ങളോ ഇല്ലാത്ത സാഹചര്യത്തിലാണ് കൃത്രിമ മഴ പെയ്യിക്കാനുള്ള പദ്ധതിക്ക് രാജാവ് അംഗീകാരം നല്‍കിയത്. ആഗോളതലത്തില്‍ കൃത്രിമ മഴ പെയ്യിക്കുന്നതിനു സ്വീകരിക്കുന്ന രീതികളും ഇക്കാര്യത്തില്‍ മറ്റു രാജ്യങ്ങളുടെ അനുഭവസമ്ബത്തു നേരിട്ട് പഠിച്ചുമാണ് സൗദി പദ്ധതിക്ക് അംഗീകാരം നല്‍കിയത്. നിര്‍ദ്ദിഷ്ട സ്ഥലങ്ങളില്‍ കാര്‍മേഘങ്ങള്‍ ലക്ഷ്യമിട്ട് ചില പദാര്‍ത്ഥങ്ങള്‍ വിതറി കൃത്രിമ മഴ പെയ്യിക്കുകയാണ് പദ്ധതിയിലൂടെ ചെയ്യുക. കാര്‍മേഘങ്ങളില്‍ സില്‍വര്‍ അയഡൈഡ് പോലുള്ള ലവണങ്ങളുടെ തരികള്‍ വിമാനം വഴിയോ മറ്റ് വഴികളിലൂടെയോ വിതറിയാണ് കൃത്രിമ മഴ പെയ്യിക്കുന്നത്. സൗദിയില്‍ കൃത്രിമ മഴ പെയ്യിക്കുന്നതിനെ കറിച്ചുള്ള പഠനം 1976 ല്‍ ആരംഭിച്ചതാണ്. 1990 ല്‍ അസീര്‍ പ്രവശ്യയില്‍ ആദ്യ കൃത്രിമ മഴ പരീക്ഷിച്ചു. തുടര്‍ന്ന് സൗദി ശാസ്ത്രജ്ഞരുടെ സഹകരണത്തോടെ റിയാദ്, അല്‍ ഖസീം, ഹായില്‍, വടക്ക്-പടിഞ്ഞാറ്, തെക്ക്-പടിഞ്ഞാറ് പ്രവശ്യകളിലും കൃത്രിമ മഴ പരീക്ഷിച്ചു.

Related News