Loading ...

Home National

പ​രി​സ്ഥി​തി പ്ര​വ​ര്‍​ത്ത​ക​ന്‍ ആ​ര്‍.​കെ. പ​ച്ചൗ​രി അ​ന്ത​രി​ച്ചു

ന്യൂ​ഡ​ല്‍​ഹി: പ്ര​മു​ഖ പ​രി​സ്ഥി​തി പ്ര​വ​ര്‍​ത്ത​ക​നും ദി ​എ​ന​ര്‍​ജി ആ​ന്‍​ഡ് റി​സോ​ഴ്സ് ഇ​ന്‍​സ്റ്റി​റ്റ്യൂ​ട്ട് (ടെ​റി) മു​ന്‍​മേ​ധാ​വി​യു​മാ​യ ആ​ര്‍.​കെ. പ​ച്ചൗ​രി (79) അ​ന്ത​രി​ച്ചു. ഹൃ​ദ​യ സം​ബ​ന്ധ​മാ​യ അ​സു​ഖ​ത്തെ തു​ട​ര്‍​ന്നു ഡ​ല്‍​ഹി​യി​ലെ ആ​ശു​പ​ത്രി​യി​ലാ​യി​രു​ന്നു അ​ന്ത്യം. കാ​ലാ​വ​സ്ഥാ​ വ്യ​തി​യാ​നം പ​ഠി​ക്കു​ന്ന വി​വി​ധ സ​ര്‍​ക്കാ​രു​ക​ള്‍ ഉ​ള്‍​പ്പെ​ട്ട പാ​ന​ലി​ന്‍റെ ചെ​യ​ര്‍​മാ​നാ​യി​രു​ന്നു.

1940 ഓ​ഗ​സ്റ്റ് 20ന് ​നൈ​നി​റ്റാ​ളി​ലാ​ണ് ജ​ന​നം. ല​ക്നോ​വി​ലും ബി​ഹാ​റി​ലെ റെ​യി​ല്‍​വേ ഇ​ന്‍​സ്റ്റി​റ്റ്യൂ​ട്ടി​ലു​മാ​യി മെ​ക്കാ​നി​ക്ക​ല്‍ എ​ന്‍​ജി​നീ​യ​റിം​ഗ് വി​ദ്യാ​ഭ്യാ​സം പൂ​ര്‍​ത്തി​യാ​ക്കി. പി​ന്നീ​ട് യു​എ​സി​ല്‍ നി​ന്നു ര​ണ്ട് ഡോ​ക്‌​ട​റേ​റ്റു​ക​ള്‍ (ഇ​ന്‍​ഡ​സ്‌​ട്രി​യ​ല്‍ എ​ന്‍​ജി​നീ​യ​റി​ങ്ങി​ലും സാ​മ്ബ​ത്തി​ക ശാ​സ്‌​ത്ര​ത്തി​ലും) സ്വ​ന്ത​മാ​ക്കി. ഇ​ന്ത്യ​യി​ലേ​ക്ക് മ​ട​ങ്ങി​യെ​ത്തി​യ അ​ദ്ദേ​ഹം ടെ​റി​യു​ടെ ഡ​യ​റ​ക്‌​ട​ര്‍ ജ​ന​റ​ല്‍ ആ​യി. ഗ​വേ​ഷ​ണ ഫ​ല മാ​ര്‍​ക്ക​റ്റിം​ഗി​ലൂ​ടെ ടെ​റി​യെ സ്വ​യം​പ​ര്യാ​പ്‌​ത സ്‌​ഥാ​പ​ന​മാ​യി വ​ള​ര്‍​ത്തി​യ​തി​നു ശേ​ഷ​മാ​ണു പ​ച്ചൗ​രി യു​എ​ന്‍ കാ​ലാ​വ​സ്‌​ഥാ​മാ​റ്റ ഗ​വേ​ഷ​ണ സ​മി​തി​യു​ടെ (ഐ​പി​സി​സി) അ​ധ്യ​ക്ഷ​നാ​യ​ത്.

2007ല്‍ ​സ​മാ​ധാ​ന​ത്തി​നു​ള്ള നൊ​ബേ​ല്‍ സ​മ്മാ​നം യു​എ​സ് മു​ന്‍ വൈ​സ് പ്ര​സി​ഡ​ന്‍റ് അ​ല്‍ ഗോ​റി​നൊ​പ്പം പ​ങ്കി​ട്ടു. പ​രി​സ്ഥി​തി സം​ര​ക്ഷ​ണ രം​ഗ​ത്തെ വി​ല​പ്പെ​ട്ട സം​ഭാ​വ​ന​ക​ള്‍​ക്കാ​യി 2001- ല്‍ ​അ​ദ്ദേ​ഹ​ത്തി​ന് പ​ത്മ​ഭൂ​ഷ​ണ്‍ ബ​ഹു​മ​തി ല​ഭി​ച്ചു. സ​ഹ​പ്ര​വ​ര്‍​ത്ത​ക ലൈം​ഗി​ക​പീ​ഡ​ന ആ​രോ​പ​ണം ഉ​ന്ന​യി​ച്ച​തി​നെ​ത്തു​ട​ര്‍​ന്ന് 2015ല്‍ ​ടെ​റി​യു​ടെ അ​ധ്യ​ക്ഷ​സ്ഥാ​ന​ത്തു നി​ന്നും അ​ദ്ദേ​ഹം രാ​ജി വ​ച്ചി​രു​ന്നു.

Related News