Loading ...

Home Kerala

ഇന്നത്തെ സൂ​ര്യ​ന്‍ കേ​ര​ള​ത്തെ പൊ​ള്ളി​ക്കും; മൂ​ന്നു ജി​ല്ല​ക​ളി​ല്‍ മു​ന്ന​റി​യി​പ്പ്

തി​രു​വ​ന​ന്ത​പു​രം: തി​രു​വ​ന​ന്ത​പു​രം, ആ​ല​പ്പു​ഴ, കോ​ട്ട​യം ജി​ല്ല​ക​ളി​ല്‍ വെ​ള്ളി​യാ​ഴ്ച ഉ​യ​ര്‍​ന്ന താ​പ​നി​ല സാ​ധാ​ര​ണ​യി​ലേ​തി​നേ​ക്കാ​ള്‍ ര​ണ്ടു മു​ത​ല്‍ നാ​ലു വ​രെ സെ​ല്‍​ഷ്യ​സ് ഉ​യ​രാ​ന്‍ സാ​ധ്യ​ത​യു​ള്ള​താ​യി കേ​ന്ദ്ര കാ​ലാ​വ​സ്ഥാ വ​കു​പ്പ് മു​ന്ന​റി​യി​പ്പ് ന​ല്‍​കി.

സം​സ്ഥാ​ന​ത്ത് പൊ​തു​വേ ചൂ​ട് വ​ര്‍​ധി​ക്കു​ക​യാ​ണ്. ജ​നു​വ​രി​യി​ലും ഫെ​ബ്രു​വ​രി​യി​ലും താ​പ​നി​ല സ​ര്‍​വ​കാ​ല റി​ക്കാ​ര്‍​ഡ് ക​ട​ക്കു​ക​യും ചെ​യ്തു. ക​ട​ലോ​ര സം​സ്ഥാ​ന​മാ​യ​തി​നാ​ല്‍ ഉ​യ​ര്‍​ന്ന അ​ന്ത​രീ​ക്ഷ ആ​ര്‍​ദ്ര​ത​യും താ​പ​സൂ​ചി​ക ഉ​യ​ര്‍​ത്തു​ന്ന ഘ​ട​ക​ങ്ങ​ളാ​ണ്. അ​തി​നാ​ല്‍ സൂ​ര്യാ​ത​പം, സൂ​ര്യാ​ഘാ​തം തു​ട​ങ്ങി​യ ഗു​രു​ത​ര ആ​രോ​ഗ്യ പ്ര​ശ്ന​ങ്ങ​ള്‍ പ്ര​തി​രോ​ധി​ക്കാ​ന്‍ താ​ഴെ പ​റ​യു​ന്ന നി​ര്‍​ദേ​ശ​ങ്ങ​ള്‍ പാ​ലി​ക്ക​ണ​മെ​ന്നും നി​ര്‍​ദേ​ശി​ക്കു​ന്നു. = ധാ​രാ​ള​മാ​യി വെ​ള്ളം കു​ടി​ക്കു​ക​യും കു​ടി​ക്കാ​നാ​യി ചെ​റി​യ കു​പ്പി​യി​ല്‍ വെ​ള്ളം ക​രു​തേ​ണ്ട​തു​മാ​ണ്.
= നി​ര്‍​ജ​ലീ​ക​ര​ണം വ​ര്‍​ധി​പ്പി​ക്കാ​ന്‍​ശേ​ഷി​യു​ള്ള മ​ദ്യം​പോ​ലു​ള്ള പാ​നീ​യ​ങ്ങ​ള്‍ പ​ക​ല്‍ ഒ​ഴി​വാ​ക്കു​ക.
= പ​രീ​ക്ഷാ​ക്കാ​ല​മാ​യ​തി​നാ​ല്‍ സ്കൂ​ള്‍ അ​ധി​കൃ​ത​രും ര​ക്ഷി​താ​ക്ക​ളും പ്ര​ത്യേ​കം ശ്ര​ദ്ധി​ക്കു​ക. ക്ലാ​സ് മു​റി​ക​ളി​ല്‍ വാ​യു സ​ഞ്ചാ​രം ഉ​റ​പ്പാ​ക്കു​ക. പ​രീ​ക്ഷാ ഹാ​ളി​ല്‍ ശു​ദ്ധ​ജ​ല ല​ഭ്യ​ത ഉ​റ​പ്പാ​ക്കു​ക.
= അ​ങ്ക​ണ​വാ​ടി​ക​ളി​ല്‍ കു​ട്ടി​ക​ള്‍​ക്ക് ചൂ​ട് ഏ​ല്‍​ക്കാ​തി​രി​ക്കാ​ന്‍ ശ്ര​ദ്ധി​ക്കു​ക.
= പ്രാ​യ​മാ​യ​വ​ര്‍, ഗ​ര്‍​ഭി​ണി​ക​ള്‍, കു​ട്ടി​ക​ള്‍, മ​റ്റു രോ​ഗം​മൂ​ലം അ​വ​ശ​ത​യു​ള്ള​വ​ര്‍ എ​ന്നി​വ​ര്‍ രാ​വി​ലെ 11 നും ​ഉ​ച്ച​ക​ഴി​ഞ്ഞ് മൂ​ന്നി​നു​മ​കം നേ​രി​ട്ട് സൂ​ര്യ​പ്ര​കാ​ശം ഏ​ല്‍​ക്കാ​തി​രി​ക്കു​ക.
= പ​ക​ല്‍ പു​റ​ത്തി​റ​ങ്ങു​ന്പോ​ള്‍ തൊ​പ്പി​യോ കു​ട​യോ ഉ​പ​യോ​ഗി​ക്കു​ക.
= നേ​രി​ട്ട് സൂ​ര്യ​പ്ര​കാ​ശം ഏ​ല്‍​ക്കു​ന്ന തൊ​ഴി​ലു​ക​ളി​ല്‍ ഏ​ര്‍​പ്പെ​ട്ടി​രി​ക്കു​ന്ന നി​ര്‍​മാ​ണ തൊ​ഴി​ലാ​ളി​ക​ള്‍, വ​ഴി​യോ​ര ക​ച്ച​വ​ട​ക്കാ​ര്‍, ട്രാ​ഫി​ക് പോ​ലീ​സു​കാ​ര്‍, മോ​ട്ടോ​ര്‍ വാ​ഹ​ന വ​കു​പ്പ് പ​രി​ശോ​ധ​നാ വി​ഭാ​ഗം, പൊ​തു​മ​രാ​മ​ത്ത് ഉ​ദ്യോ​ഗ​സ്ഥ​ര്‍, ക​ര്‍​ഷ​ക​ര്‍, ക​ര്‍​ഷ​ക തൊ​ഴി​ലാ​ളി​ക​ള്‍ തു​ട​ങ്ങി​യ​വ​ര്‍ തൊ​ഴി​ലെ​ടു​ക്കു​ന്പോ​ള്‍ വി​ശ്ര​മി​ക്കു​ക​യും ധാ​രാ​ള​മാ​യി വെ​ള്ളം കു​ടി​ക്കു​ക​യും ചെ​യ്യു​ക.
= പു​റ​ത്തി​റ​ങ്ങി സ​ഞ്ച​രി​ക്കു​ന്ന​വ​ര്‍​ക്കാ​യി കു​ടി​വെ​ള്ളം ന​ല്‍​കാ​ന്‍ വി​വി​ധ കൂ​ട്ടാ​യ്മ​ക​ള്‍ മാ​തൃ​കാ പ്ര​വ​ര്‍​ത്ത​നം ന​ട​ത്തു​ക.
= പോ​ഷ​ക സ​മൃ​ദ്ധ​മാ​യ ഭ​ക്ഷ​ണം ക​ഴി​ക്കു​ക. പ​ഴ​ങ്ങ​ള്‍ കൂ​ടു​ത​ല്‍ ക​ഴി​ക്കു​ക.
= വ​ള​ര്‍​ത്തു മൃ​ഗ​ങ്ങ​ള്‍​ക്ക് ത​ണ​ല്‍ ഉ​റ​പ്പു​വ​രു​ത്തു​ക. പ​ക്ഷി​ക​ള്‍​ക്കും മൃ​ഗ​ങ്ങ​ള്‍​ക്കും വെ​ള്ളം ല​ഭ്യ​മാ​ക്കാ​ന്‍ ശ്ര​ദ്ധി​ക്കു​ക.
= ചൂ​ടു​മൂ​ലം ത​ള​ര്‍​ച്ച​യോ ആ​രോ​ഗ്യ പ്ര​ശ്ന​ങ്ങ​ളെ ഉ​ണ്ടാ​യാ​ല്‍ ഉ​ട​നേ പ്ര​ഥ​മ ശു​ശ്രൂ​ഷ ന​ല്‍​കു​ക. ആ​വ​ശ്യ​മെ​ങ്കി​ല്‍ വൈ​ദ്യ​സ​ഹാ​യം തേ​ടു​ക.

Related News