Loading ...

Home Europe

ഇന്ത്യന്‍ വംശജന്‍ ഋഷി സുനാക് ബ്രിട്ടീഷ് ധനമന്ത്രി

ലണ്ടന്‍: ഇന്ത്യന്‍ വംശജനായ ഋഷി സുനാക് ബ്രിട്ടനിലെ പുതിയ ധനമന്ത്രിയായി നിയോഗിക്കപ്പെട്ടു. പാക് വംശജനായ സാജിദ് ജാവിദ് മന്ത്രിസഭയില്‍നിന്ന് രാജിവച്ചതിന് പിന്നാലെയാണിത്. മന്ത്രിസഭാ പുനഃസംഘടനയ്ക്കിടെ പ്രധാനമന്ത്രി ബോറിസ് ജോണ്‍സണാണ് ഋഷിക്ക് സുപ്രധാന ചുമതല നല്‍കിയത്. ഇന്‍ഫോസിസ് സഹ സ്ഥാപകന്‍ നാരായണ മൂര്‍ത്തിയുടെ മകളുടെ ഭര്‍ത്താവാണ് ഋഷി സുനാക്. ബ്രിട്ടനിലെ ആഭ്യന്തര സെക്രട്ടറിയായി നിയമിതയായ പ്രീതി പട്ടേലിനുശേഷം ഉന്നത പദവിയിലെത്തുന്ന അടുത്ത ഇന്ത്യന്‍ വംശജനാണ് അദ്ദേഹം. ബ്രിട്ടനിലെ രണ്ടാമത്തെ ഏറ്റവും വലിയ സര്‍ക്കാര്‍ പദവിയിലെത്തുന്ന അദ്ദേഹം ചുമതലയേല്‍ക്കുന്നതോടെ പ്രധാനമന്ത്രിയുടെ ഓഫീസിന് തൊട്ടടുത്തുള്ള ഓഫീസിലേക്ക് മാറും. റിച്ച്‌മണ്ടിലെ എംപിയാണ് ഋഷി സുനാക്.

Related News