Loading ...

Home cinema

മലയാള ചിത്രം കപ്പേളയുടെ പ്രണയദിന സ്പെഷ്യല്‍ പോസ്റ്റര്‍ റിലീസ് ചെയ്തു

അന്നാ ബെന്‍,ശ്രീനാഥ് ഭാസി,റോഷന്‍ മാത്യു,തന്‍വി റാം എന്നിവരെ നായിക നായകന്മാരാക്കി മുഹമ്മദ് മുസ്തഫ സംവിധാനം ചെയ്യുന്ന ചിത്രമാണ് കപ്പേള. യുവതാരങ്ങള്‍ പ്രധാന കഥാപാത്രങ്ങളായി എത്തുന്ന ചിത്രത്തിന്‍റെ കഥ, തിരക്കഥ, സംഭാഷണം എന്നിവ ഒരുക്കുന്നത് നിഖില്‍ വാഹിദ്, മുസ്തഫ ഗട്സ്,സുധാസ് എന്നിവര്‍ ചേര്‍ന്നാണ്. ചിത്രത്തിന്‍റെ സെക്കന്‍ഡ് ലുക് പോസ്റ്റര്‍ റിലീസ് ചെയ്തു. ജിംഷി ഖാലിദ് ആണ് ഛായാഗ്രഹണം. സുഷിന്‍ ശ്യാം സംഗീത സംവിധാനം നിര്‍വഹിക്കുന്നു. നൗഫല്‍ അബ്ദുള്ള ആണ് ചിത്രത്തിന്‍റെ എഡിറ്റര്‍. ഹെലന് ശേഷം അന്ന ബെന്‍ നായികയായി എത്തുന്ന ചിത്രമാണിത്. അന്നയുടെ മൂന്നാമത്തെ ചിത്രമാണിത്. റൗണ്ട് ബോക്സ്, കഥാസ് അണ്‍ടോള്‍ഡ് എന്നിവയുടെ ബാനറില്‍ വിഷ്‌ണു വിനു ആണ് ചിത്രം നിര്‍മിക്കുന്നത്.

Related News