Loading ...

Home Gulf

അ​മീ​രി കാ​രു​ണ്യം: 830 ത​ട​വു​കാ​രെ മോ​ചി​പ്പി​ക്കും

കു​വൈ​ത്ത് സി​റ്റി: കു​വൈ​ത്ത് ദേ​ശീ​യ ദി​ന​ത്തോ​ട​നു​ബ​ന്ധി​ച്ച്‌​ അ​മീ​രി കാ​രു​ണ്യ പ്ര​കാ​രം 830 ത​ട​വു​കാ​രെ മോ​ചി​പ്പി​ക്കും. അ​ടു​ത്ത ആ​ഴ്​​ച​ത്തെ മ​ന്ത്രി​സ​ഭ യോ​ഗ​ത്തി​ല്‍ ഇ​ക്കാ​ര്യം ഔ​ദ്യോ​ഗി​ക​മാ​യി പ്ര​ഖ്യാ​പി​ക്കും. ഔ​ദ്യോ​ഗി​ക പ്ര​ഖ്യാ​പ​നം വ​ന്ന​തി​നു​ശേ​ഷം ഇ​വ​രു​ടെ പേ​രി​ല്‍ ഗു​രു​ത​ര കു​റ്റ​കൃ​ത്യ​ങ്ങ​ള്‍ ഇ​ല്ലെ​ന്ന് ഉ​റ​പ്പു​വ​രു​ത്തി​യ​തി​നു ശേ​ഷ​മാ​യി​രി​ക്കും മോ​ചി​പ്പി​ക്കു​ക. ആ​ഭ്യ​ന്ത​ര​മ​ന്ത്രാ​ല​യം, നീ​തി​ന്യാ​യ മ​ന്ത്രാ​ല​യം, അ​മീ​രി ദീ​വാ​നി എ​ന്നി​വ​യി​ലെ പ്ര​തി​നി​ധി​ക​ള​ട​ങ്ങി​യ പ്ര​ത്യേ​ക സ​മി​തി​യാ​ണ്​ പ​ട്ടി​ക ത​യാ​റാ​ക്കി​യ​ത്. ഇ​ള​വ്​ ല​ഭി​ക്കു​ന്ന​വ​രി​ല്‍ സ്വ​ദേ​ശി​ക​ളും വി​ദേ​ശി​ക​ളു​മാ​യ സ്​​ത്രീ​ക​ളും പു​രു​ഷ​ന്മാ​രു​മു​ണ്ട്. ത​ട​വു​കാ​ല​ത്തെ ന​ല്ല​ന​ട​പ്പ് ഉ​ള്‍​പ്പെ​ടെ മാ​ന​ദ​ണ്ഡ​ങ്ങ​ള്‍ പ​രി​ഗ​ണി​ച്ച്‌ മോ​ച​നം ന​ല്‍​കു​ക​യോ ശി​ക്ഷ കാ​ലാ​വ​ധി കു​റ​ച്ചു​കൊ​ടു​ക്കു​ക​യോ ആ​ണ് ചെ​യ്​​തു​വ​രു​ന്ന​ത്. തീ​വ്ര​വാ​ദ കേ​സി​ലും മ​നു​ഷ്യ​ക്ക​ട​ത്ത് കേ​സി​ലും ഉ​ള്‍​പ്പെ​ട്ട​വ​ര്‍​ക്ക് അ​മീ​രി കാ​രു​ണ്യ​ത്തി​ല്‍ ഇ​ള​വ് ന​ല്‍​കി​ല്ല. ക​ഴി​ഞ്ഞ വ​ര്‍​ഷം 706 ത​ട​വു​കാ​ര്‍​ക്ക് ഇ​ള​വ് ന​ല്‍​കി. ഇ​ത്​ പ​ത്തു​വ​ര്‍​ഷ കാ​ല​യ​ള​വി​ലെ കു​റ​ഞ്ഞ എ​ണ്ണ​മാ​യി​രു​ന്നു.

Related News