Loading ...

Home National

പുല്‍വാമ ഭീകരാക്രമണത്തിന് ഇന്നേക്ക് ഒരാണ്ട്; എങ്ങുമെത്താതെ എന്‍ഐഎ അന്വേഷണം; കുറ്റപത്രം സമര്‍പ്പിച്ചില്ല

ന്യൂഡല്‍ഹി: രാജ്യത്തിന് വിലപ്പെട്ട 40 സിആര്‍പിഎഫ് ജവാന്മാരുടെ ജീവന്‍ നഷ്ടപ്പെട്ടിട്ട് ഇന്നേയ്ക്ക് ഒരാണ്ട് തികയുന്നു. ഇന്ത്യയെ തന്നെ ഞെട്ടിച്ച പുല്‍വാമ ഭീകരാക്രമണത്തിന് പിന്നില്‍ പ്രവര്‍ത്തിച്ച ഭീകരരെ എല്ലാവരേയും വധിച്ചെന്നാണ് സൈന്യത്തിന്റെ കണക്കുകൂട്ടല്‍ അതേസമയം, ചാവേര്‍ ആക്രമണത്തിന് ഉപയോഗിച്ച സ്ഫോടക വസ്തുക്കളുടെ ഉറവിടം കണ്ടെത്താന്‍ ഒരു വര്‍ഷം കഴിഞ്ഞിട്ടും ദേശീയ അന്വേഷണ ഏജന്‍സിക്ക് സാധിച്ചിട്ടില്ല. സൈനികാവശ്യത്തിനായി എത്തിച്ചിരിക്കുന്ന സ്‌ഫോടക വസ്തുക്കള്‍ പുറത്തുള്ളവര്‍ക്ക് ലഭിക്കുക എളുപ്പമല്ല, അതുകൊണ്ടുതന്നെ സ്‌ഫോടനത്തിന് ഉപയോഗിച്ച വസ്തുക്കള്‍ ചാവേറുകളുടെ കൈകളില്‍ എങ്ങനെ എത്തി എന്നതിനെ സംബന്ധിച്ച്‌ വിശദമായ അന്വേഷണം ആവശ്യമാണ്. പക്ഷെ, കുറ്റാരോപിതര്‍ ആരും തന്നെ ജീവനോടെ ഇല്ലാത്തതിനാല്‍ എന്‍ഐഎയ്ക്ക് കുറ്റപത്രം സമര്‍പ്പിക്കാന്‍ പോലും സാധിച്ചിട്ടില്ല.
പുല്‍വാമ ചാവേറാക്രമണത്തിലെ പ്രധാന പ്രതികളായ മുദാസിര്‍ അഹ്മദ് ഖാന്‍ കഴിഞ്ഞ മാര്‍ച്ചിലും സജ്ജാദ് ഭട്ട് ജൂണിലും വര്‍ഷം സുരക്ഷാ സേനയുമായുള്ള ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ടിരുന്നു.
2019- ഫെബ്രുവരി 14-ന് ഉച്ചകഴിഞ്ഞ് മൂന്നേകാലോടെയാണ് രാജ്യത്തെ നടുക്കിയ ചാവേറാക്രമണം നടന്നത്. അവധി കഴിഞ്ഞു വിവിധ സൈനിക താവളങ്ങളിലേക്ക് തിരിക്കാനായി 2547 സിആര്‍പിഎഫ് ജവാന്‍മാര്‍ 78 വാഹനങ്ങളിലായി ജമ്മുവില്‍ നിന്നും ശ്രീനഗറിലേക്ക് പോകുമ്ബോഴായിരുന്നു സ്‌ഫോടനമുണ്ടായത്. ദേശീയപാതയില്‍ പുല്‍വാമ ജില്ലയിലെ അവന്തിപ്പുരയ്ക്കു സമീപത്ത് വെച്ചായിരുന്നു ആക്രമണം. ജെയ്ഷെ മുഹമ്മദ് ഭീകരനായ ആദില്‍ അഹമ്മദ് ദര്‍ എന്ന ചാവേറാണ് സ്ഫോടന വസ്തുക്കള്‍ നിറച്ച കാര്‍ ജവാന്മമാര്‍ സഞ്ചരിച്ച ഒരു ബസിലേക്ക് ഇടിച്ചുകയറ്റി ആക്രമണം നടത്തിയത്. ഇയാള്‍ കാശ്മീര്‍ പൗരന്‍ തന്നെയാണെന്ന് പിന്നീട് കണ്ടെത്തിയിരുന്നു. പുല്‍വവാമ ആക്രമണത്തില്‍ ജീവന്‍ നഷ്ടമായ 40 ജവാന്മാരില്‍ വയനാട് ലക്കിടി സ്വദേശി വിവി വസന്ത കുമാറും ഉണ്ടായിരുന്നു.

Related News