Loading ...

Home Kerala

തദ്ദേശ തെരഞ്ഞെടുപ്പ്‌: 2015ലെ വോട്ടർ പട്ടിക ഉപയോഗിക്കരുതെന്ന്‌ ഹൈക്കോടതി

കൊച്ചി: തദ്ദേശ തെരഞ്ഞെടുപ്പിന്‌ 2015ലെ വോട്ടർ പട്ടിക  ഉപയോഗിക്കരുതെന്ന്‌ ഹൈക്കോടതി. തെരഞ്ഞെടുപ്പിന്‌  2020 ഫെബ്രുവരി 7  വരെ ചേർത്ത പേരുകൾ കൂട്ടിചേർത്ത്‌ പുതിയ പട്ടിക  ഉണ്ടാക്കാം.  2019 ലെ  ലോകസഭാ തെരഞ്ഞെടുപ്പിന്റെ വോട്ടർ പട്ടികയും  ഉപയോഗിക്കാം.    ഉചിതമായ നടപടി തെരഞ്ഞെടുപ്പ്‌ കമ്മീഷന്‌ സ്വീകരിക്കാമെന്നും  ഡിവിഷൻ ബെഞ്ച്‌ വ്യക്‌തമാക്കി. സിംഗിൾബെഞ്ച്‌ വിധി റദ്ദാക്കിയാണ്‌   ഉത്തരവ്‌.  2015 ലെ വോട്ടർ പട്ടിക അനുസരിച്ച്‌ തെരഞ്ഞെടുപ്പ്‌ നടത്താനുള്ള  തീരുമാനത്തിനെതിരെ യുഡിഎഫ്‌ നൽകിയ  ഹർജിയിലാണ്‌ ഉത്തരവ്‌.തീരുമാനം പുനപരിശോധിക്കാൻ തയ്യാറാണെന്ന്‌ തെരഞ്ഞെടുപ്പ്‌ കമ്മീഷൻ കോടതിയെ അറിയിച്ചിരുന്നു.

Related News