Loading ...

Home Kerala

മാലിന്യം നീക്കൽ ; മരട് നഗരസഭയ്‌ക്കെതിരെ കടുത്ത നടപടിക്കൊരുങ്ങി ഹരിത ട്രിബ്യൂണൽ

കൊച്ചി :  മരട് മാലിന്യ നീക്കത്തിൽ നഗരസഭയ്‌ക്കെതിരെ കടുത്ത നടപടി സ്വീകരിക്കാനൊരുങ്ങി ദേശീയ ഹരിത ട്രിബ്യൂണൽ. പ്രദേശവാസികളുടെ സുരക്ഷ കണക്കിലെടുക്കാതെയാണ് നഗരസഭ മാലിന്യ നീക്കം നടത്തുന്നതെന്ന് ദേശീയ ഹരിത ട്രിബ്യൂണലിന്റെ നിരീക്ഷണ സമിതി കണ്ടെത്തിയിരുന്നു. ഇതിനെ തുടർന്നാണ് നടപടിക്ക് ശുപാർശ ചെയ്തത്. മരടിലെ പൊളിച്ച ഫ്‌ളാറ്റുകളുടെ അവശിഷ്ടങ്ങൾ നീക്കം ചെയ്യുന്നതിൽ നഗരസഭ ഗുരുതര വീഴ്ച വരുത്തിയതായി നിരീക്ഷണ സമിതിയുടെ റിപ്പോർട്ടിൽ പറയുന്നു. പ്രദേശത്ത് വാട്ടർ സ്പ്രിംഗ്ലറുകൾ, സിസിടിവി എന്നിവ സ്ഥാപിക്കണം, മാലിന്യം നീക്കുന്ന നടപടികൾ നിരീക്ഷിക്കാൻ ഉദ്യോഗസ്ഥനെ നിയമിക്കണം, മാലിന്യവുമായി പോകുന്ന ലോറികളിൽ മേൽമൂടി നിർബന്ധമാക്കണം തുടങ്ങി നിരവധി നിർദ്ദേശങ്ങൾ ദേശീയ ഹരിത ട്രിബ്യൂണൽ മുന്നോട്ടു വച്ചിരുന്നു . എന്നാൽ, ഇവയിൽ 50% കാര്യങ്ങൾ പോലും നഗരസഭ പാലിച്ചില്ലെന്നാണ് നിരീക്ഷണ സമിതിയുടെ കണ്ടെത്തൽ . ദേശീയ ഹരിത ട്രിബ്യൂണലിന്റെ ചെന്നൈ ബെഞ്ചിലാണ് റിപ്പോർട്ട് സമർപ്പിച്ചിരിക്കുന്നത് . കഴിഞ്ഞ ജനുവരി 16നാണ് സമിതി പ്രദേശം സന്ദർശിച്ച് പരിശോധന നടത്തിയത് .

Related News