Loading ...

Home Kerala

‘ പരാതിക്കാരെ സര്‍, മാഡം എന്ന് വിളിക്കുന്നില്ല’ ; കേരളാ പോലീസിന് മനുഷ്യാവകാശ കമ്മീഷന്റെ വിമർശനം

തിരുവനന്തപുരം:  പൊതുജനങ്ങളെ അഭിസംബോധന ചെയ്യുമ്പോള്‍ പൊലീസുകാര്‍ നിര്‍ബന്ധമായും സര്‍ എന്നോ, മിസ്റ്റര്‍ , മാഡം , മിസിസ് എന്നോ നിര്‍ബന്ധമായി കൂട്ടിച്ചേര്‍ക്കണമെന്ന് വ്യക്തമായി നിര്‍ദ്ദേശിച്ചു കൊണ്ട് മൂന്ന് വര്‍ഷം മുന്‍പ് സംസ്ഥാന മനുഷ്യാവകാശ കമ്മീഷന്‍ ഇറക്കിയ ഉത്തരവ് നടപ്പാക്കാത്തതിനെതിരേ കമ്മീഷന്‍ അധ്യക്ഷന്‍ പി. മോഹനദാസ് രംഗത്ത് . ‘ഈ ഉത്തരവ് നടപ്പിലാക്കാന്‍ പൊലീസ് മേധാവി ബാധ്യസ്ഥനാണ്  . ഉത്തരവ്  നടപ്പാക്കാന്‍ ബുദ്ധിമുട്ടുണ്ടെങ്കില്‍ à´ˆ ഉത്തരവ് റദ്ദുചെയ്യാനുള്ള അനുമതി തേടി ഹൈക്കോടതിയില്‍ റിട്ട് ഫയല്‍ ചെയ്യുകയാണ്  വേണ്ടത് . അല്ലാതെ കമ്മീഷന്‍ ഇറക്കിയ ഉത്തരവ് നടപ്പാകാതെയിരിക്കുകയല്ല ചെയ്യേണ്ടതെന്നും’   à´•à´®àµà´®àµ€à´·àµ» വ്യക്തമാക്കി . ‘പൊതുജനങ്ങളും പൊലീസും തമ്മിലുള്ള അകല്‍ച്ച കുറയ്ക്കുന്നതിന്റെ ഭാഗമായിട്ടാണ്  കമ്മീഷന്‍ ഉത്തരവ് പുറപ്പെടുവിപ്പിച്ചത് . എന്നാൽ , à´ˆ  ഉത്തരവ് പൊലീസ് നടപ്പാക്കാത്തത് തെറ്റാണ്. കേരള പൊലീസ് ആക്റ്റ് 2011 ലെ അഞ്ചാം അധ്യായത്തില്‍ പൊലീസിന്റെ കടമകളെ കുറിച്ച് വ്യക്തമായി  പരാമർശിക്കുന്നുണ്ട് . സാധാരണ ജനങ്ങളോട് ദേഷ്യപ്പെടാനോ, à´Žà´Ÿà´¾, എടീ എന്നൊക്കെ വിളിക്കാനോ പാടുള്ളതല്ല. പൊലീസ് ആക്ടിന്റെ 29 ആം വകുപ്പ്, പൊലീസ് സേന മുഴുവനായി വായിച്ച് മനസ്സിലാക്കുകയും പ്രാവര്‍ത്തികമാക്കുകയും ചെയ്യേണ്ടതാണ്. അല്ലാത്ത പക്ഷം ജനമൈത്രി പൊലീസ് എന്ന ലക്ഷ്യം നേടാനാവില്ലെന്നും ‘  അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Related News