Loading ...

Home cinema

ബോളിവുഡ് ചിത്രം അംഗ്രേസി മീഡിയത്തിന്റെ ട്രെയ്‌ലർ റിലീസ് ചെയ്തു

ഒരു നീണ്ട ഇടവേളക്ക് ശേഷം ഇര്‍ഫാന്‍ ഖാന്‍ മടങ്ങിയെത്തുന്ന ഏറ്റവും പുതിയ ചിത്രമാണ് അംഗ്രേസി മീഡിയം. ദിനേഷ് വിജന്‍ നിര്‍മ്മിക്കുന്ന ചിത്രത്തിൽ ഇര്‍ഫാന്‍ ഖാനും കരീന കപൂറും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. 2017 റിലീസ് ചെയ്ത ഹിന്ദി മീഡിയം എന്ന സിനിമയുടെ തുടർച്ചയാണ് ഹോമി അദാജാനിയ സംവിധാനം ചെയ്യുന്ന അംഗ്രേസി മീഡിയം.ചിത്രത്തില്‍ രാധിക മദാനും പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നു. ചിത്രം 2020 മാർച്ച് 20ന് റിലീസ് ചെയ്യും. ചിത്രത്തിന്റെ ട്രെയ്‌ലർ റിലീസ് ചെയ്തു.

Related News