Loading ...

Home Gulf

ദുബായില്‍ സ്വത്തുള്ളവര്‍ക്ക് പിന്നാലെ ഐടി; 2000 പേരെ തിരിച്ചറിഞ്ഞു

ഡൽഹി : വരുമാനം വെളിപ്പെടുത്താതെ വിദേശത്ത് സ്വത്ത് സ്വന്തമാക്കിയവര്‍ക്കെതിരെ ആദായനികുതി വകുപ്പിന്റെ നടപടി വരുന്നു. കള്ളപ്പണ നിയമ പ്രകാരം ഇത്തരക്കാര്‍ക്കെതിരെ നടപടി സ്വീകരിക്കാന്‍ ആദായ നികുതി വകുപ്പ് തീരുമാനിച്ചു. ഐടിയുടെ ക്രിമിനല്‍ അന്വേഷണ വിഭാഗം ഇവര്‍ക്കെതിരെ നടപടി തുടങ്ങിയിട്ടുണ്ട്. ദുബായില്‍ സ്വത്തുള്ള 2000 ഇന്ത്യക്കാരെ അന്വേഷണ സംഘം തിരിച്ചറിഞ്ഞു. ആദായ നികുതി റിട്ടേണ്‍ സമര്‍പ്പിക്കുമ്ബോള്‍ ദുബായിലെ ആസ്തി വിവരങ്ങള്‍ വെളിപ്പെടുത്താത്തവരെയാണ് തിരിച്ചറിഞ്ഞത്. എന്തു വരുമാനം ഉപയോഗിച്ചാണ് ദുബായില്‍ സ്വത്ത് വാങ്ങിയത് എന്ന് ഇവര്‍ വെളിപ്പെടുത്തിയിട്ടില്ല. നികുതി വെട്ടിപ്പ് നടത്തിയവര്‍ക്കെതിരെ ശക്തമായ നടപടിയെടുക്കാനാണ് ആദായ നികുതി വകുപ്പിന്റെ തീരുമാനം. ദുബായില്‍ ബിസിനസ് നടത്തുന്ന ഒട്ടേറെ ഇന്ത്യക്കാര്‍ക്ക് കള്ളപ്പണ ഇടപാടുമായി ബന്ധമുണ്ടെന്നാണ് അന്വേഷണ സംഘം കരുതുന്നത്. ഇതില്‍ 2000 പേരെ തിരിച്ചറിഞ്ഞു. കൂടുതലും ബിസിനസുകാരാണ്. പിന്നെ സര്‍ക്കാര്‍ ഉദ്യോഗസ്ഥരും പ്രഫഷണലുകളുമുണ്ട്. വിദേശത്ത് ആസ്തികള്‍ സ്വന്തമാക്കുന്നതില്‍ തെറ്റില്ല. എന്നാല്‍ ഇത്തരം ആസ്ഥികള്‍ സ്വന്തമാക്കാന്‍ ഉപയോഗിച്ച വരുമാനം വെളിപ്പെടുത്തണം. മാത്രമല്ല, വിദേശത്തെ ആസ്തിയില്‍ നിന്നുള്ള വരുമാനവും വിശദീകരിക്കണം.

ആദായ നികുതി റിട്ടേണ്‍ സമര്‍പ്പിക്കുന്ന വേളയില്‍ സെക്ഷന്‍ എഫ്‌എ (ഫോറിന്‍ അസറ്റ്) വെളിപ്പെടുത്തേണ്ടതുണ്ട്. ഇത് ചെയ്യാത്തവര്‍ക്കെതിരെയാണ് കള്ളപ്പണ നിയമപ്രകാരം നടപടി. തിരിച്ചറിഞ്ഞവര്‍ക്ക് ഉടന്‍ നോട്ടീസ് അയക്കുകയും രേഖകള്‍ ആവശ്യപ്പെടുകയും ചെയ്യും. ഇവര്‍ക്കെതിരെ നടപടിയെടുക്കുകയും ആസ്തികള്‍ കണ്ടുകെട്ടാനുമാണ് തീരുമാനം. വിദേശത്തെ ആസ്തി മൂല്യത്തിന്റെ 300 ഇരട്ടി പിഴ ഈടാക്കാനും ആലോചനയുണ്ട്.



Related News