Loading ...

Home Europe

വിവാഹിതര്‍ പുരോഹിതരാകണ്ട: പോപ്പ്

വത്തിക്കാന്‍: വിവാഹിതരായ പുരുഷന്‍മാരെ പുരോഹിതന്മാരായും സ്ത്രീകളെ ഡീക്കന്‍മാരായും നിയമിക്കണമെന്ന ലാറ്റിനമേരിക്കയിലെ ആമസോണ്‍ മേഖലയിലെ കത്തോലിക്ക സഭയുടെ ആവശ്യം പോപ്പ് ഫ്രാന്‍സിസ് നിരസിച്ചു. പുരോഹിതന്‍മാരുടെ എണ്ണക്കുറവ് മൂലം ശുശ്രൂഷകള്‍ നടക്കാത്ത സാഹചര്യം മേഖലയില്‍ നിലനില്‍ക്കുന്നതിനാലാണ് ബിഷപ്പുമാര്‍ ഈ ആവശ്യം ഉന്നയിച്ചത്. എന്നാല്‍ കത്തോലിക്ക സഭയുടെ അടിസ്ഥാന നയത്തില്‍ മാറ്റം വരുത്തേണ്ടെന്ന തീരുമാനത്തില്‍ പോപ്പ് ഉറച്ചു നില്‍ക്കുകയായിരുന്നു.


Related News