Loading ...

Home cinema

ദേശീയ കലാസംസ്‌കൃതി അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു

ദേശീയ കലാ സംസ്കൃതിയുടെ ഈ വര്‍ഷത്തെ സിനിമ, ടി.വി അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു. മുഹബത്തിന്‍ കുഞ്ഞബ്ദുള്ള എന്ന ചിത്രത്തിലെ പ്രകടനത്തിന് മികച്ച നടനായി ഇന്ദ്രന്‍സിനെയും ഹെലനിലെ പ്രകടനത്തിലൂടെ അന്നബെന്‍ മികച്ച നടിയായും തിരഞ്ഞെടുക്കപ്പെട്ടു. റോഷന്‍ ആന്‍ഡ്രൂസ് മികച്ച സംവിധായകനായും (ചിത്രം പ്രതി പൂവന്‍കോഴി )കൂടാതെ നടനുള്ള ജൂറി പരാമര്‍ശത്തിനും അര്‍ഹനായി. മികച്ച ഗാനരചയിതാവായി റോയ് പുറമഠം (ഹാപ്പി ക്രിസ്തുമസ് )ഉം മികച്ച ഗായകനായി നജിം അര്‍ഷാദ് (കെട്ട്യോളാണെന്റെ മാലാഖ )ഉം മികച്ച ഗായികയായി അമല റോയ് (ഹാപ്പി ക്രിസ്തുമസിലെ നിശാഗന്ധി പൂത്തു എന്ന് തുടങ്ങുന്ന ഗാനം )ഉം അര്‍ഹയായി തേവര സേക്രഡ് ഹേര്‍ട്സ് കോളേജ് ബിരുദവിദ്യാര്‍ത്ഥി കൂടെയാണ് അമല റോയ്.

Related News