Loading ...

Home Business

15 നിക്ഷേപ ഉപദേശകര്‍ക്ക് സെബിയുടെ വിലക്ക്; 21 ദിവസത്തിനകം അപ്പീല്‍ നല്‍കാനുള്ള സമയവും നല്‍കിയുള്ള ഉത്തരവ്

മുംബൈ: രാജ്യത്തെ 15 ഓളം വരുന്ന നിക്ഷേപ ഉപദേശകര്‍ക്ക് സെബി വിലക്ക് ഏര്‍പ്പെടുത്തിയതായി റിപ്പോര്‍ട്ട്. ദേശീയ മാധ്യമങ്ങളാണ് ഇക്കാര്യം വ്യക്തമാക്കിയിട്ടുള്ളത്. പുതിയ നഉത്തരവ് വരുന്നത് വരെ ഈ നിക്ഷേപകരെ മാറ്റി നിര്‍ത്താന്‍ സെബി കമ്ബനികളോട് നിര്‍ദ്ദേശിച്ചതായാണ് റിപ്പോര്‍ട്ട്. ഇവരെ നിക്ഷേപ ഇടപാടുകളില്‍ നിന്ന് മാറ്റി നിര്‍ണമെന്ന ആവശ്യമാണ് സെബി ഇപ്പോള്‍ മുന്‍പോട്ട് വെച്ചിട്ടുള്ളത്. ഇന്‍നവെസ്റ്റ്മാര്‍ട്ട്, മണി ബൂസ്റ്റര്‍, ബില്യണിയിര്‍ സൊലൂഷന്‍സ്, ക്യാപിറ്റല്‍ എക്‌സ്‌ചെയ്ഢ്ച് ഇന്ത്യ, ട്രേഡ് മണി റിസേര്‍ച്ച്‌, മണി ക്യാപിറ്റല്‍ ഇന്‍വെസ്റ്റ്‌മെന്റ്, മഹാന്‍കല്‍ ക്യാപിറ്റല്‍, റുഷ്ബാഹ് റിസേര്‍ച്ച്‌ ആന്‍ഡ് ആല്‍ഗോ സൊലൂഷന്‍സ് എന്നീ കമ്ബനികളെല്ലാം നിലവില്‍ സെബിയുടെ വിലക്കില്‍ ഉള്‍പ്പെടുന്നുണ്ട്. ഉത്തരവ് തീയ്യതി മുതല്‍ കമ്ബനികള്‍ക്ക് 21 ദിവസത്തിന് മുന്‍ അപ്പീല്‍ നല്‍കാനും സമയമുണ്ട്. ഫിബ്രുവരി ഏഴിന് പുറത്തിറക്കിയ ഉത്തരവിലാണ് ഇക്കാര്യം ചൂണ്ടിക്കാട്ടുന്നത്. നിലവില്‍ നിക്ഷേപക ഉപദേശങ്ങള്‍ നല്‍കാനുള്ള പരസ്യങ്ങള്‍ എടുത്താനും സെബി ആവശ്യപ്പെട്ടതായാണ് റിപ്പോര്‍ട്ട്. നിക്ഷേപ ഉപദേശകരുമായി കൂടിയാലോചനകള്‍ നടത്തുന്നതക്കമുള്ള വിലക്കുകളിലാണ് സെബി പ്രധാനമായും ലക്ഷ്യമിടുന്നത്. അതേസമയം നിക്ഷേപകങ്ങളില്‍ കൃത്രിമം കാട്ടിയതിന്റെയും, നിയമങ്ങള്‍ പാലിക്കാത്തതിന്റെയും അടിസ്ഥാനത്തിലാണ് സെബി വിലക്കേര്‍പ്പെടുത്തിയിട്ടുള്ളത്.

Related News