Loading ...

Home health

ഹൃദയം തകര്‍ക്കും ബീഫും പോര്‍ക്കും!

പൊതുവേ മാംസാഹാരത്തോട് പ്രിയമുള്ളവരാണ് നമ്മള്‍ മലയാളികള്‍.ബീഫും പോര്‍ക്കുമൊക്കെ ആസ്വദിച്ചു കഴിക്കാന്‍ കൊള്ളാം. എന്നാല്‍ ഇവയൊക്കെ വലിച്ചുവാരി കഴിച്ചാല്‍ വരുത്തുന്ന ദോഷങ്ങള്‍ അറിയാമോ? അടുത്തിടെ ഒരു പഠനം സൂചിപ്പിച്ചത് ചുവന്ന മാംസം കഴിക്കുന്നത് ഹൃദയാഘാതം തുടങ്ങിയ രോഗങ്ങളുടെ അപകടസാധ്യതയുമായി ബന്ധപ്പെട്ടിരിക്കുന്നു എന്നാണ്. അതായത് നിങ്ങളെ ഹൃദ്രോഗിയാക്കി ഹാര്‍ട്ട് അറ്റാക്കിലെത്തിക്കാന്‍ ബീഫും പോര്‍ക്കുമൊക്കെ ധാരളമെന്ന്. റെഡ് മീറ്റ് അഥവാ ചുവന്ന മാംസ വിഭാഗത്തില്‍പെട്ടതാണ് ഇവയൊക്കെ. നിങ്ങളുടെ ഭക്ഷണത്തില്‍ ചുവന്ന മാംസം പരിമിതപ്പെടുത്തുന്നത് ഹൃദയാരോഗ്യത്തിന് എപ്പോഴും പ്രധാനമാണെന്ന്പുതിയ പഠനത്തില്‍ പറയുന്നു..അമേരിക്കയിലെ നോര്‍ത്ത് വെസ്റ്റേണ്‍ മെഡിസിന്‍, കോര്‍ണല്‍ യൂണിവേഴ്സിറ്റി എന്നിവരാണ് പുതിയ പഠനനം നടത്തിയത്. ആഴ്ചയില്‍ രണ്ടുതവണ റെഡ് മീറ്റ് കഴിക്കുന്നവരില്‍ തന്നെ ഹൃദ്രോഗ സാധ്യത മൂന്നു ശതമാനം വര്‍ധിക്കുന്നുവെന്നു പഠനങ്ങള്‍ പറയുന്നു. അപ്പോള്‍ ആഴ്ചയില്‍ ഏഴു ദിവസവും റെഡ് മീറ്റ് അകത്താക്കുന്നവരുടെ കാര്യം ഒന്നാലോചിച്ചു നോക്കൂ.പുതിയ പഠനത്തില്‍ 29,682 പേരെ ആറ് ഗ്രൂപ്പുകളാക്കി തിരിച്ച്‌ മൂന്ന് പതിറ്റാണ്ട് വരെയുള്ള വിവരങ്ങള്‍ പരിശോധിച്ചു. മധ്യവയസ്‌കരായ പുരുഷന്‍മാരായിരുന്നു അധികവും. ഇവരുടെ ദൈനംദിന ഭക്ഷണക്രമവും റെഡ് മീറ്റ് ഉപഭോഗവും സസൂക്ഷ്മം വിലയിരുത്തിയ ശേഷമാണ് ഗവേഷകര്‍ നിഗമനത്തിലെത്തിയത്.

ലോകാരോഗ്യ സംഘടന മുതല്‍ അമേരിക്കന്‍ കാന്‍സര്‍ സൊസൈറ്റി വരെ പറയുന്നത് ഇത്രയധികം റെഡ് മീറ്റ് കഴിക്കരുതെന്നാണ്.ചുവന്ന മാംസത്തിലെ പോഷകങ്ങളില്‍ നിന്നാണ് ഈ രാസവസ്തു ഉത്ഭവിക്കുന്നത്. ചുവന്ന മാംസത്തിലെ ഉയര്‍ന്ന പൂരിത കൊഴുപ്പിന്റെ അളവ് ഹൃദ്രോഗത്തിന് കാരണമാകുന്നതിന് അറിയപ്പെടുന്നു..മുതിര്‍ന്നവര്‍ ഒരു ദിവസം 90 ഗ്രാം റെഡ് മീറ്റോ സംസ്‌കരിച്ച മാംസമോ കഴിക്കുകയാണെങ്കില്‍ അവര്‍ ഉപഭോഗം ഒരു ദിവസം 70 ഗ്രാം ആയി കുറയ്ക്കണമെന്ന് ആരോഗ്യ വിദഗ്ധര്‍ പറയുന്നു. കഴിക്കുന്ന മാംസത്തിന്റെ അളവ് കുറയ്ക്കുകയോ ഇതരമാര്‍ഗ്ഗങ്ങളായി മറ്റ് ഭക്ഷണങ്ങള്‍ കഴിക്കുകയോ ചെയ്യുക. അഞ്ച് വയസ്സിനു മുകളിലുള്ള കുട്ടികള്‍ സമീകൃതാഹാരം കഴിക്കണം. ഇതില്‍ മാംസമോ പ്രോട്ടീന്റെ മറ്റ് ഉറവിടങ്ങളോ അടങ്ങിയിരിക്കണം. കുട്ടികള്‍ക്ക് മുതിര്‍ന്നവരെപ്പോലെ ഭക്ഷണം ആവശ്യമില്ല, അവര്‍ക്ക് ആവശ്യമുള്ള അളവ് അവരുടെ പ്രായത്തെയും വലുപ്പത്തെയും ആശ്രയിച്ചിരിക്കുന്നു. ചെറിയ അളവില്‍ മാത്രം റെഡ് മീറ്റും സംസ്‌കരിച്ച മാംസവും ഇവര്‍ക്കു നല്‍കുക.

Related News