Loading ...

Home USA

അനധികൃത കുടിയേറ്റക്കാരെ സംരംക്ഷിക്കുന്ന സംസ്ഥാനങ്ങള്‍ക്കെതിരെ ജസ്റ്റിസ് ഡിപ്പാര്‍‌ട്ട്മെന്‍റ്

ന്യൂയോര്‍ക്ക്: അനധികൃത കുടിയേറ്റക്കാര്‍ക്കു സംരക്ഷണം നല്‍കുകയും ഫെ‍ഡറല്‍ അധികൃതര്‍ ആവശ്യപ്പെടുന്ന വിവരങ്ങള്‍ നല്‍കാതിരിക്കുകയും ചെയ്യുന്ന ന്യൂ‍‍ജേഴ്സി, സിയാറ്റില്‍ ന്യൂയോര്‍ക്ക് സംസ്ഥാനങ്ങളിലെ ചില സിറ്റികളുടെ നടപടികള്‍ക്കെതിരെ ഫെഡറല്‍ ഗവണ്‍മെന്‍റ് ലൊ സ്യൂട്ട് ഫയല്‍ ചെയ്തു.

പ്രസിഡന്‍റ് ഡൊണാള്‍ഡ് ട്രംപ് അനധികൃത കുടിയേറ്റക്കാര്‍ക്കെതിരെ ശക്തമായ നടപടികള്‍ സ്വീകരിക്കുമെന്നു തെരഞ്ഞെടുപ്പു പ്രചാരണ യോഗങ്ങളിലും കഴിഞ്ഞയാഴ്ച നടത്തിയ യൂണിയന്‍ തെരഞ്ഞെടുപ്പിലും വ്യക്തമാക്കിയിരുന്നു. ഫെഡറല്‍ ഗവണ്‍മെന്‍റിന്‍റെ ഭാഗമായി ജസ്റ്റിസ് ഡിപ്പാര്‍ട്ട്മെന്‍റ് നിയമവിരുദ്ധ ഇമിഗ്രേഷനെക്കുറിച്ചു പുറത്തിറക്കിയ ചട്ടങ്ങള്‍ ന്യൂയോര്‍ക്ക്, ന്യൂജേഴ്സി, സിയാറ്റില്‍ സിറ്റികളില്‍ നടപ്പാക്കാത്തതാണ് ഇത്തരമൊരു നിയമനടപടികളിലേക്കു പോകേണ്ടി വന്നതെന്ന് അറ്റോര്‍ണി ജനറല്‍ വില്യം ബാര്‍ പറഞ്ഞു. സിറ്റികള്‍ക്കെതിരെ ഒരു തുറന്ന പോരാട്ടമാണ് ഇന്നുമുതല്‍ ആരംഭിച്ചിരിക്കുന്നതെന്നും വില്യം ബാര്‍ പറഞ്ഞു.

Related News