Loading ...

Home USA

നിര്‍ധനരായ നഴ്സിംഗ് വിദ്യാര്‍ഥികള്‍ക്ക് സ്‌കോളര്‍ഷിപ്പുമായി ഫോമാ വിമന്‍സ് ഫോറം

ന്യൂജേഴ്‌സി :കാരുണ്യത്തിന്‍റേയും കനിവിന്‍റേയും മാലാഖാമാരാകാന്‍ തയാറെടുക്കുന്ന കേരളത്തിലെ നഴ്സിംഗ് വിദ്യാര്‍ഥികള്‍ക്ക് സ്‌കോളര്‍ഷിപ് പദ്ധതിയുമായി ഫോമാ വനിതാ ഫോറം . ഫോമാ നഴ്സിംഗ് സ്കോളര്‍ഷിപ്പ് പദ്ധതിയുടെ ധനശേഖരണ പരിപാടിയും മിഡ് അറ്റ്ലാന്‍റിക് വിമന്‍സ് ഫോറം ഉദ്ഘാടനവും ന്യൂജേഴ്സിയിലുള്ള ഗുരു പാലസ് സ്റ്റോറില്‍ നടന്നു.

കേരളത്തിലെ നിര്‍ധനരായ നഴ്സിംഗ് വിദ്യാര്‍ഥികള്‍ക്ക് പഠന സൗകര്യത്തിനു പണം ഒരു തടസമാകരുത് എന്ന ചിന്തയില്‍ നിന്നാണ് ഈ മഹത്തായ പദ്ധതിക്ക് തുടക്കമാകുന്നത് .അതിനുള്ള മികച്ച തുടക്കമായിരുന്നു ന്യൂജേഴ്‌സിയില്‍ നടന്ന നഴ്സിംഗ് സ്കോളര്‍ഷിപ്പിനുള്ള ധനശേഖരണ പരിപാടി. മിഡ് അറ്റ്ലാന്റിക് റീജണിലെ നിരവധി അസോസിയേഷനുകളും വ്യക്തികളും പദ്ധതിയിലേക്ക് വളരെയധികം സംഭാവനകള്‍ നല്‍കി പദ്ധതിയുടെ ഭാഗമായിക്കഴിഞ്ഞു . മാപ്പ് .കാന്‍ജ്,മാസ്കോണ്‍ തുടങ്ങിയ സംഘടകളും സുജനന്‍,അനിയന്‍ ജോര്‍ജ്, സ്കറിയ,ശാലു പുന്നൂസ് ,ശ്രീജിത്ത് കോണത്,ആബിദ ജോസ് ,തോമസ് ചാണ്ടി ,ബിനു ജോസഫ് ,ഗിരീഷ് ഒഹായോ സുധീപ് നായര്‍ എക്സ്റ്റന്‍ തുടങ്ങിയവരാണ് പുതിയ പദ്ധതിയുമായി രംഗത്തുവന്നത്.

ഫോമാ ജനറല്‍ സെക്രട്ടറി ജോസ് എബ്രഹാമിന്‍റെ അധ്യക്ഷതയില്‍ കൂടിയ യോഗത്തില്‍ നാഷണല്‍ വിമന്‍സ് ഫോറം ചെയര്‍ പേഴ്സണ്‍ രേഖ നായര്‍ മിഡ് അറ്റ്ലാന്റിക് റീജണ്‍ വുമണ്‍ 'സ് ഫോറം ചെയര്‍പേഴ്സണ്‍ രേഖ ഫിലിപ്പ് , മറ്റു ഭാരവാഹികളും ചേര്‍ന്നു നിലവിളക്കു കൊളുത്തി പരിപാടി ഉദ്‌ഘാടനം ചെയ്‌തു. വിമന്‍സ് ഫോറം വൈസ് ചെയര്‍പേഴ്സന്‍ ആബിദ ജോസ് , നാഷണല്‍ കമ്മിറ്റി അംഗങ്ങളായ ജയ്‌മോള്‍ ശ്രീധര്‍, ആഞ്ചെലാ സുരേഷ് , വുമണ്‍ 'സ് ഫോറം അംഗം അനിത നായര്‍ , ഫോമാ മുന്‍ സെക്രട്ടറിമാരായ അനിയന്‍ ജോര്‍ജ് , ഷാജി എഡ്‌വേഡ്‌ , കാന്‍ജ് പ്രസിഡന്‍റ് ദീപ്തി നായര്‍ , മാപ്പ് പ്രസിഡന്‍റ് ശാലു പുന്നൂസ് , തുടങ്ങിയ സാമൂഹിക സാംസ്കാരിക രംഗത്തെ നിരവധി പ്രമുഖര്‍ ചടങ്ങില്‍ പങ്കെടുത്തു.

Related News