Loading ...

Home Gulf

ഫുജൈറയില്‍ 190 കോടി ദിര്‍ഹത്തിന്റെ നഗര പരിഷ്‌കരണം

ഫുജൈറ: ഫുജൈറയില്‍ 190 കോടി ദിര്‍ഹത്തിന്റെ നഗരപരിഷ്‌കരണ പദ്ധതി വിജയകരമായി പൂര്‍ത്തിയായി. ശൈഖ് മുഹമ്മദ് ബിന്‍ സായിദ് റെസിഡന്‍റ്‌്ഷ്യല്‍ സിറ്റിയുടെ നിര്‍മാണമാണ് പൂര്‍ത്തിയായത്. ജനങ്ങള്‍ക്ക് ഏറ്റവും മികച്ച ജീവിത സൗകര്യങ്ങള്‍ ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെ യു.എ.ഇ. പ്രസിഡന്റ് ശൈഖ് ഖലീഫ ബിന്‍ സായിദ് അല്‍ നഹ്യാന്റെ ഉത്തരവില്‍ അബുദാബി കിരീടാവകാശിയും യു.എ.ഇ. സായുധ സേന ഉപ സര്‍വ സൈന്യാധിപനുമായ ശൈഖ് മുഹമ്മദ് ബിന്‍ സായിദിന്റെ മേല്‍നോട്ടത്തിലാണ് പദ്ധതി നടപ്പാക്കിയത്. 2.2 ചതുരശ്ര കിലോമീറ്ററില്‍ 1100 വില്ലകളാണ് പദ്ധതിയുടെ ഭാഗമായി പണികഴിപ്പിച്ചത്. ഇതോടനുബന്ധിച്ച്‌ സ്‌കൂളുകള്‍, പള്ളികള്‍, ഉദ്യാനങ്ങള്‍, കച്ചവടസ്ഥാപനങ്ങള്‍, സാമൂഹിക സാംസ്‌കാരിക കേന്ദ്രങ്ങള്‍ എന്നിവയും നിര്‍മിച്ചിട്ടുണ്ട്. ഫുജൈറ വിമാനത്താവളത്തിന്റെ തെക്ക് ഭാഗത്ത് മൂന്ന് കിലോമീറ്റര്‍ മാറി അല്‍ ഹെയ്‌സയിലാണ് പദ്ധതി. ഏഴായിരത്തോളം പേര്‍ക്ക് കഴിയാനുള്ള സംവിധാനങ്ങളാണ് ഇവിടെയുള്ളത്. അഞ്ച് കിടപ്പുമുറികളുള്ള 583 വില്ലകളും നാല് കിടപ്പുമുറികളുള്ള 417 വില്ലകളും മൂന്ന് കിടപ്പുമുറികളുള്ള 100 വില്ലകളുമാണ് ഇവിടെയുള്ളത്. മൂന്ന് പ്രധാന പവര്‍ പ്ലാന്റുകളും 19 പവര്‍ സ്റ്റേഷനുകളും ഇവിടെ ഒരുക്കിയിട്ടുണ്ട്.

Related News