Loading ...

Home National

പാചകവാതകത്തിന് തീവില ; ഒറ്റയടിക്ക് കൂട്ടിയത് 146 രൂപ

ന്യൂഡല്‍ഹി: രാജ്യത്ത് സബ്‌സിഡിയില്ലാത്ത പാചക വാതകത്തിന്റെ വില കുത്തനെ കൂട്ടി. ഗാര്‍ഹിക ഉപഭോക്താക്കള്‍ക്കുള്ള സിലിണ്ടറിന് 146 രൂപ 50 പൈസയാണ് വര്‍ധിപ്പിച്ചത്. ഇതോടെ ഒരു സിലിണ്ടറിന്റെ വില 850 രൂപ 50 പൈസയായി ഉയര്‍ന്നു. ഓരോ മാസവും ഒന്നാം തീയതിയും പതിനഞ്ചാം തീയതുമാണ് പാചക വാതകത്തിന്റെ വില പുനര്‍നിര്‍ണയിക്കുന്നത്. ഇതനുസരിച്ച്‌ വാണിജ്യ ഉപയോഗത്തിനുള്ള സിലിണ്ടറിന്റെ വില കഴിഞ്ഞയാഴ്ച കൂട്ടിയിരുന്നു. ഡല്‍ഹി തെരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തിലാണ് ഗാര്‍ഹിക ആവശ്യത്തിനുള്ള സിലിണ്ടറിന്റെ വില പുതുക്കുന്നതു നീട്ടിയത് എന്നാണ് റിപ്പോര്‍ട്ടുകള്‍. തെരഞ്ഞെടുപ്പു ഫലപ്രഖ്യാപനത്തിന് പിന്നാലെയാണ് വില കൂട്ടിയത്. ഇന്നലെ വരെ 704 രൂപ 50 പൈസയായിരുന്നു. ഇതാണ് ഒറ്റയടിക്ക് 850 രൂപയിലേറെ വര്‍ധിപ്പിച്ചത്. കൊച്ചിയില്‍ ഒരു സിലിണ്ടറിന്റെ വില 851 രൂപയായി. വാണിജ്യ ആവശ്യങ്ങള്‍ക്കുള്ള സിലിണ്ടറിന്റെ വില കഴിഞ്ഞ ആഴ്ച വര്‍ധിപ്പിച്ചിരുന്നു. 1407 രൂപയാണ് ഇപ്പോള്‍ വാണിജ്യാവശ്യങ്ങള്‍ക്കുള്ള ഗ്യാസ് സിലിണ്ടറിന് നല്‍കേണ്ടത്. രാജ്യാന്തര വിപണിയില്‍ അസംസ്‌കൃത എണ്ണയുടെ വില കുറയുമ്ബോഴാണ് രാജ്യത്ത് എല്‍പിജി വില കുത്തനെ കൂട്ടിയത്. അസംസ്‌കൃത എണ്ണ വില കുറയുന്ന പശ്ചാത്തലത്തില്‍ ആഭ്യന്തര വിപണിയില്‍ പെട്രോള്‍,ഡീസല്‍ വിലയില്‍ ഇടിവു രേഖപ്പെടുത്തിയിരുന്നു. തുടര്‍ച്ചയായ ദിവസങ്ങളില്‍ കുറഞ്ഞ പെട്രോള്‍ വില കൊച്ചിയില്‍ 74 രൂപയ്ക്ക് അടുത്തെത്തി. ഡീസല്‍ വിലയും കുറഞ്ഞിട്ടുണ്ട്.

Related News