Loading ...

Home Gulf

സൗദി ആലപ്പുഴ വെല്‍ഫെയര്‍ അസോസിയേഷന് പുതിയ നേതൃത്വം


ആലപ്പുഴ ജില്ലക്കാരുടെ കൂട്ടായ്മയായ സൗദി ആലപ്പുഴ വെല്‍ഫെയര്‍ അസോസിയേഷന്‍ (സവ) കിഴക്കന്‍ പ്രവിശ്യക്ക് പുതിയ നേതൃത്വം. പുതിയ ഭാരവാഹികളായി സാജിദ് ആറാട്ടുപുഴ (പ്രസിഡന്റ്),  നവാസ് ബഷീർ വളഞ്ഞവഴി (ജനറല്‍ സെക്രട്ടറി), നൗഷാദ് അബ്ദുൾ സമദ്(ട്രഷറര്‍),  ഷാജി മണ്ണഞ്ചേരി (വൈസ് പ്രസിഡന്റ്), ജോർജ്ജ് നെറ്റോ, എസ്. അനില്‍കുമാര്‍ (ജോ. സെക്രട്ടറിമാര്‍)എന്നിവരേയും തെരഞ്ഞെടുത്തു.

 à´—ോപാലകൃഷ്ണന്‍ നായര്‍,കൊച്ചുമോൻ, മോഹൻകുമാർ, അശോക് കുമാര്‍, അൻസർ,, സിറാജ് കരുമാടി, നൗഷാദ് കൈചൂണ്ടിമുക്ക്,സിദ്ദീഖ് കായംകുളം,പി.ജി. അനുജൻ, രാജേഷ് ആറ്റുവ, നിറാസ് യൂസുഫ്, നെസീർ അലി, പി.കെ.രാജീവ്, നിസാർ മാന്നാർ, സിറാജ് ആലപ്പി എന്നിവരാണ് മറ്റ് എക്‌സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങള്‍.
രക്ഷാധികാരികളായ കെ.എം.ബഷീർ, സിറാജ് പുറക്കാട്, യഹ് യ പുന്നപ്ര എന്നിവർ തെരഞ്ഞെടുപ്പിന് നേതൃത്വം നൽകി. തെരഞ്ഞെടുപ്പിന് ശേഷം നടന്ന യോഗത്തിൽ ഭാരവാഹികൾ സംസാരിച്ചു.സംഘടനാ അംഗങ്ങളുടെ പുനരധിവാസ പദ്ധതികൾ ഉൾപ്പടെ ക്രിയാത്മകമായ നിരവധി പദ്ധതികൾക്ക് സവ നേതൃത്വം നൽകുമെന്ന് പ്രസിഡന്റ് അറിയിച്ചു.

റിപ്പോർട്ട് സിനോഷ് ഡൊമിനിക്


Related News