Loading ...

Home sports

ഫ്ര​​ഞ്ച് ലീ​​ഗില്‍ ലി​​യോ​​ണി​​നെ​​തി​​രേ പി​​എ​​സ്ജി​​ക്ക് ജയം

ഫ്രഞ്ച് ലീഗില്‍ ഇന്നലെ നടന്ന മത്സരത്തില്‍ പി​​എ​​സ്ജി​​ക്ക് ജയം. രണ്ടിനെതിരെ നാല് ഗോളുകള്‍ക്കാണ് ലിയോണിനെ പി​​എ​​സ്ജി​​ തോല്‍പ്പിച്ചത്. എ​​യ്ഞ്ച​​ല്‍ ഡി ​​മ​​രി​​യ, കൈ​​ലി​​യ​​ന്‍ എം​​ബാ​​പ്പെ, എ​​ഡി​​സ​​ണ്‍ ക​​വാ​​നി എന്നിവരാണ് പി​​എ​​സ്ജി​​ക്ക് വേണ്ടി ഗോള്‍ നേടിയത്. ഒരെണ്ണം ഫെ​​ര്‍​​ണാ​​ണ്ടോ മാ​​ഴ്സ​​ലി​​ന്‍റെ സെല്‍ഫ് ഗോളായിരുന്നു. ലീഗില്‍ 61 പോ​​യി​​ന്‍റു​​മാ​​യി പി​​എ​​സ്ജി​​യാ​​ണ് ഒ​​ന്നാ​​മ​​താണ്. ആദ്യ പകുതിയില്‍ തന്നെ പി​​എ​​സ്ജി​​ രണ്ട് ഗോളുകള്‍ നേടി ലീഡ് നേടിയിരുന്നു. 22ആം മിനിറ്റില്‍ ആയിരുന്നു ആദ്യ ഗോള്‍, പിന്നീട് 38ആം മിനിറ്റില്‍ അവര്‍ രണ്ടാം ഗോളും പിറന്നു. പിന്നീട് രണ്ടാം പകുതിയില്‍ സെല്‍ഫ് ഗോളിലൂടെ അവരുടെ ഗോള്‍ മൂന്നായി. പിന്നീട് മത്സരത്തിലേക്ക് തിരിച്ചുവന്ന ലിയോണിന് വേണ്ടി മൂ​​സ ഡെം​​ബ​​ലെ (59), മാ​​ര്‍​​ട്ടി​​ന്‍ ടെ​​റീ​​ര്‍ (62), എന്നിവര്‍ രണ്ട് ഗോളുകള്‍ നേടി. മൂന്ന് മിനിറ്റ് വ്യത്യാസത്തിലാണ് രണ്ട് ഗോളും നേടിയത്. എന്നാല്‍ പിന്നീട് 79ആം മിനിറ്റില്‍ പരിക്ക് കാരണം ടീമില്‍ നിന്ന് ഏറെ നാളായി പുറത്തുനിന്ന ഉ​​റു​​ഗ്വെ​​ന്‍ സ്ട്രൈ​​ക്ക​​ര്‍ എ​​ഡി​​സ​​ണ്‍ ക​​വാ​​നി നാലാം ഗോള്‍ നേടി വിജയം ഉറപ്പിച്ചു.

Related News