Loading ...

Home sports

രാഹുലിന് സെഞ്ച്വറി; മുന്നൂറ് കടക്കാതെ ഇന്ത്യ

ഇന്ത്യക്കെതിരായ മൂന്നാം ഏകദിനത്തില്‍ ന്യൂസിലന്‍ഡിന് 297 റണ്‍സ് വിജയലക്ഷ്യം. മൗണ്ട് മോം​ഗനൂയിയില്‍ നടന്ന മത്സരത്തില്‍ ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ നിശ്ചിത അമ്ബത് ഓവറില്‍ ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 296 റണ്‍സ് നേടി. കെ.എല്‍.രാഹുലിന്റെ സെഞ്ച്വറിയാണ് ഇന്ത്യക്ക് മികച്ച സ്കോര്‍ സമ്മാനിച്ചത് ടോസ് നഷ്ടമായി ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യക്ക് തുടക്കം മോശമായിരുന്നു. സ്കോര്‍ എട്ടില്‍ എത്തിയപ്പോള്‍ തന്നെ ഒരു റണ്‍സെടുത്ത മായങ്ക് അ​ഗര്‍വാള്‍ പുറത്തായി. പിന്നാലെ വന്ന വിരാട് കോഹ്ലിക്കും കാര്യമായൊന്നും ചെയ്യാനായില്ല. ഇതോടെ 32ന് രണ്ട് എന്ന അവസ്ഥയിലായി ഇന്ത്യ. തുടര്‍ന്ന് പൃഥ്വി ഷായും ശ്രയസ് അയ്യരും ചേര്‍ന്ന് സ്കോര്‍ ഉയര്‍ത്തി. സ്കോര്‍ 62-ല്‍ എത്തിയപ്പോള്‍ 40 റണ്‍സെടുത്ത ഷായും വീണു. ഇതോടെ ഇന്ത്യ പരുങ്ങലിലായിരുന്നു. തുടര്‍ന്ന് രണ്ട് സെഞ്ച്വറി കൂട്ടുകെട്ടിലൂടെ കെ.എല്‍.രാഹുലും ശ്രേയസും മനീഷ് പാണെയും ചേര്‍ന്ന് സ്കോര്‍ മുന്നോട്ടുയര്‍ത്തി. ശ്രേയസ് 63 പന്തില്‍ നിന്ന് 62-ും പാണ്ഡെ 48 പന്തില്‍ 42 റണ്‍സും നേടി. രാഹുല്‍ 113 പന്തില്‍ നിന്ന് രണ്ട് സിക്സും ഒമ്ബത് ഫോറുമടക്കം 112 റണ്‍സെടുത്തു. അടുത്തടുത്ത രണ്ട് പന്തുകളില്‍ രാഹുലും പാണ്ഡെയും വീണതോടെയാണ് ഇന്ത്യന്‍ സ്കോര്‍ മുന്നൂറിനുള്ളില്‍ ഒതുങ്ങിയത്. കിവീസിനായി ഹാമിഷ് ബെന്നെറ്റ് നാല് വിക്കറ്റെടുത്തു.

Related News