Loading ...

Home National

ഡെല്‍ഹി നിയമസഭാ തെരഞ്ഞെടുപ്പ്; ആദ്യ ഫലസൂചനകളില്‍ ആം ആദ്മി ലീഡ് ചെയ്യുന്നു; ബി ജെ പി തൊട്ടുപിന്നാലെ; എങ്ങുമെത്താതെ കോണ്‍ഗ്രസ്

ന്യൂഡെല്‍ഹി: ഡല്‍ഹി നിയമസഭാ തെരഞ്ഞെടുപ്പിന്റെ വോട്ടെണ്ണല്‍ പുരോഗമിക്കുമ്പോൾ  ആദ്യ ഫലസൂചനകളില്‍ à´Ž à´Ž പിയാണ് മുന്നില്‍. ബിജെപി നില മെച്ചപ്പെടുത്തി, കോണ്‍ഗ്രസ് ഒരു സീറ്റില്‍ ലീഡ് ചെയ്‌തെങ്കിലും പിന്നീടത് നഷ്ടമായി. 11 മണിയോടെ ഡെല്‍ഹിയില്‍ തെരഞ്ഞെടുപ്പ് ഫലചിത്രം വ്യക്തമാകും.

ആം ആദ്മി പാര്‍ട്ടി (എഎപി) ഉജ്ജ്വലവിജയം നേടുമെന്നാണ് എക്‌സിറ്റ് പോള്‍ ഫലങ്ങള്‍. എന്നാല്‍, ഇത് വിശ്വസിക്കുന്നില്ലെന്നും തങ്ങള്‍ അധികാരത്തിലെത്തുമെന്നും ബിജെപി പറയുന്നു.

ആദ്യ ഫലസൂചനകള്‍ പുറത്തുവന്നപ്പോള്‍ ആം ആദ് മി പാര്‍ട്ടി 56 സീറ്റുകളില്‍ ആം ആദ്മി മുന്നില്‍ നില്‍ക്കുന്നു. ആദ്യം മന്ദഗതിയിലായെങ്കിലും 14 സീറ്റുകളില്‍ ബി ജെ പി മുന്നില്‍ നില്‍ക്കുന്നു.

2015 ലെ തെരഞ്ഞെടുപ്പില്‍ 70 ല്‍ 67 സീറ്റും എഎപി തൂത്തുവാരിയിരുന്നു. ബിജെപി മൂന്നു സീറ്റാണു നേടിയത്. 1998 മുതല്‍ തുടര്‍ച്ചയായി മൂന്നു തവണ അധികാരത്തിലെത്തിയ കോണ്‍ഗ്രസ് ആകട്ടെ കഴിഞ്ഞ തവണ ഒരു സീറ്റില്‍ പോലും ജയിച്ചില്ല.  ശനിയാഴ്ച നടന്ന വോട്ടെടുപ്പില്‍ 62.59% ആണു പോളിങ്.

Related News