Loading ...

Home Europe

നൂറ്റാണ്ടിലെ ഏറ്റവും വലിയ കൊടുങ്കാറ്റ് ബ്രിട്ടനില്‍ ആഞ്ഞുവീശിത്തുടങ്ങി;കനത്ത മഞ്ഞുവീഴ്ചയ്ക്കും സാധ്യത

നൂറ്റാണ്ടിലെ ഏറ്റവും ശക്തിയേറിയ കൊടുങ്കാറ്റെന്ന് വിശേഷിപ്പിക്കപ്പെട്ട സെ്ന്റ് ക്ലാര കൊടുങ്കാറ്റ് ബ്രിട്ടന്റെ പലഭാഗങ്ങളിലും കനത്തനാശനഷ്ടമുണ്ടാക്കി മുന്നേറുകയാണ്. വെയ്ല്‍സിലും ഇംഗ്ലണ്ടിന്റെ മിക്ക പ്രദേശങ്ങളിലും കൊടുങ്കാറ്റ് നാശനഷ്ടമുണ്ടാക്കി. മണിക്കൂറില്‍ 93 മൈല്‍ വേഗത്തില്‍ ആഞ്ഞുവീശിയ കൊടുങ്കാറ്റില്‍ ഒരു ഹോട്ടല്‍ തകര്‍ന്നുവീണു. മിക്കവാറും മോട്ടോര്‍വേകള്‍ അടച്ചു. വിമാനങ്ങളും ട്രെയിനുകളും റദ്ദാക്കി. മിക്കയിടത്തും കാലാവസ്ഥാ വിഭാഗം ജാഗ്രതാ നിര്‍ദേശവും നല്‍കിയിട്ടുണ്ട്. ബ്രിട്ടനില്‍ ഏഴുവര്‍ഷത്തിനിടെ വീശുന്ന ഏറ്റവും വലിയ കൊടുങ്കാറ്റാണ് സെന്റ് ക്ലാര. കാലാവസ്ഥ പ്രതികൂലമായതിനാല്‍, ബ്രിട്ടനിലേക്കുവരുന്നതും പോകുന്നതുമായ നൂറുകണക്കിന് വിമാനങ്ങള്‍ റദ്ദാക്കിയതോടെ, വിനോദസഞ്ചാരികളുള്‍പ്പെടെയുള്ളവര്‍ വിമാനത്താവളങ്ങങളില്‍ കുടുങ്ങി. കൊറോണ വൈറസ് ബാധയെക്കുറിച്ചുള്ള ആശങ്കകള്‍ക്കിടെയാണ് കൊടുങ്കാറ്റ് യാത്രാമാര്‍ഗമില്ലാതാക്കി.ത്. ഇന്ന് ബ്രിട്ടനില്‍ മഞ്ഞുവീഴ്ചയുണ്ടായേക്കുമെന്ന മുന്നറിയിപ്പ് കൂടുതല്‍ ആശങ്ക വിതച്ചിട്ടുണ്ട്. സ്‌കോട്ട്‌ലന്‍ഡില്‍ മിക്കയിടത്തുനിന്നും ആളുകളെ ഒഴിപ്പിച്ച്‌ സുരക്ഷിത സ്ഥാനങ്ങളിലേക്കുമാറ്റി. റോഡുകളില്‍ കാറിനുള്ളില്‍ കുടുങ്ങിപ്പോയ ഒട്ടേറെപ്പേരെ രക്ഷാപ്രര്‍ത്തകര്‍ പുറത്തെത്തിച്ചു. ബ്രിട്ടനിലെ ഏറ്റവും വലിയ ഏവിയേഷന്‍ മ്യൂസിയവും കൊടുങ്കാറ്റില്‍ ഭാഗികമായി നശിച്ചു. രണ്ടാം ലോകമഹായുദ്ധതത്തില്‍ പങ്കെടുത്ത വിമാനങ്ങളില്‍പ്പലതും സൂക്ഷിച്ചിരിക്കുന്നത് ഇവിടെയാണ്. വീടുകളില്‍നിന്നും മറ്റും അടര്‍ന്നുവീഴുന്ന ഭാഗങ്ങള്‍ ജീവനുഭീഷണിയായേക്കുമെന്നും ആശങ്കയുണ്ട്. വൈദ്യുതി നഷ്ടപ്പെടാനും സാധ്യതയുണ്ടെന്ന് മുന്നറിയിപ്പുണ്ട്. 214 സ്ഥലങ്ങളില്‍ വെള്ളപ്പൊക്കത്തിനും കൊടുങ്കാറ്റിനും ജാഗ്രതാ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. 177 സ്ഥലങ്ങളില്‍ വെള്ളപ്പൊക്കത്തിനും മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. നദികള്‍ കരകവിയാന്‍ സാധ്യതയുള്ളതിനാല്‍, തീരപ്രദേശത്തുതാമസിക്കുന്നവരോട് അതിജാഗ്രത പുലര്‍ത്താനും ആവശ്യപ്പെട്ടിട്ടുണ്ട്. 151.8 മില്ലീമീറ്റര്‍ മഴയാണ് മേഖലയില്‍ പെയ്തത്. അത്യാവശ്യഘട്ടത്തിലല്ലാതെ യാത്ര ഒഴിവാക്കണമെന്ന് അഗ്നിശമനവിഭാഗം മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. ഹാവിക്കില്‍ ഒരു ഹോട്ടല്‍ തകര്‍ന്നുവീണു. ലണ്ടനില്‍ നാഷണല്‍ എക്സ്‌പ്രസിന്റെ കോച്ചിനുമുകളിലേക്ക് മരം വീണെങ്കിലും ദുരന്തം നേരീയ വ്യത്യാസത്തിന് ഒഴിവായി. എത്തിഹാദ് സ്‌റ്റേഡിയത്തില്‍ നടക്കേണ്ടിയിരുന്ന മാഞ്ചസ്റ്റര്‍ സിറ്റിയും വെസ്റ്റ് ഹാമുമായുള്ള ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ് ഫുട്‌ബോള്‍ മത്സരം കാലാവസ്ഥ പ്രതികൂലമായതിനാല്‍ മാറ്റിവെച്ചു. പ്രീസ്റ്റണില്‍ പാളത്തിലേക്ക് മരങ്ങള്‍ വീണതിനാല്‍, ട്രെയിനുകള്‍ ഇനിയൊരറിയിപ്പുണ്ടാകുന്നതുവരെ നിര്‍ത്തിവെച്ചു. ലണ്ടനിലെ ഊസ്റ്റണില്‍ ആളുകളോട് യാത്ര ഒഴിവാക്കണമെന്ന് അധികൃതര്‍ നിര്‍ദേശിച്ചു. കാറ്റിന്റെ ശക്തികുറഞ്ഞെങ്കിലും ഇന്നും മഴയും കാറ്റും മഞ്ഞുവീഴ്ചയുമുണ്ടാകുമെന്നാണ് മുന്നറിയിപ്പ്. പലയിടത്തും ഗതാഗത സ്തംഭനമുണ്ടാകുമെന്നാണ് പ്രതീക്ഷ. രണ്ടുദിവസം കൂടി മുന്നറിയിപ്പ് തുടരുമെന്ന് കാലാവസ്ഥാ വിഭാഗം അറിയിച്ചിട്ടുണ്ട്. ട്രെയിന്‍, വിമാന സര്‍വീസുകള്‍ ഇന്ന് ഭാഗികമായി മാത്രമേ പ്രവര്‍ത്തിക്കൂ. അടഞ്ഞുകിടക്കുന്ന ഫെറികളിലും സര്‍വീസ് നടക്കാനിടയില്ല. രാജ്യത്തുടനീളം ഇന്ന് യെല്ലോ വാണിങ് ഉണ്ടായിരിക്കുമെന്ന് കാലാവസ്ഥാ വിഭാഗം മുന്നറിയിപ്പ് നല്‍കി വിമാന സര്‍വീസുകളെ ബാധിച്ചതാണ് യാത്രക്കാരെ വലച്ചത്. ലണ്ടനിലെ ഏറ്റവും വലിയ വിമാനത്താവളമായ ഹീത്രൂവില്‍ മാത്രം നാന്നൂറോളം സര്‍വീസുകള്‍ റദ്ദാക്കേണ്ടിവന്നു. ഇന്നും ഷെഡ്യൂളുകലില്‍ ചെറിയ മാറ്റങ്ങളുണ്ടായേക്കാമെന്ന് ബ്രിട്ടീഷ് എയര്‍വേയ്‌സ് അറിയിച്ചു. യാത്ര പുറപ്പെടുംമുമ്ബ് സര്‍വീസുകള്‍ റദ്ദാക്കിയിട്ടുണ്ടോ എന്ന് പരിശോധിക്കണമെന്നും കമ്ബനി അറിയിച്ചിട്ടുണ്ട്. ട്രെയിന്‍ യാത്രക്കാരോടും അവരുടെ യാത്ര തടസ്സമില്ലാതെ നടക്കുമെന്ന് ഉറപ്പുവരുത്തണമെന്നും നിര്‍ദേശമുണ്ട്. റോഡുകളില്‍ ഗതാഗത സ്തംഭനം ഉണ്ടാകുമെന്നതിനാല്‍, പ്രധാന റോഡുകള്‍ മാത്രം തിരഞ്ഞെടുക്കാനാണ് മറ്റൊരു നിര്‍ദ്ദേശം.

Related News