Loading ...

Home National

സ​ര്‍​ക്കാ​ര്‍ ജോ​ലി​യി​ലെ സ്ഥാ​ന​ക്ക​യ​റ്റം: സം​വ​ര​ണം മൗ​ലി​കാ​വ​കാ​ശ​മ​ല്ലെ​ന്ന് സു​പ്രീം കോ​ട​തി

ന്യൂ​ഡ​ല്‍​ഹി: സ​ര്‍​ക്കാ​ര്‍ ജോ​ലി​യി​ലെ സ്ഥാ​ന​ക്ക​യ​റ്റ​ത്തി​നു സം​വ​ര​ണം മൗ​ലി​കാ​വ​കാ​ശ​മ​ല്ലെ​ന്ന് സു​പ്രീം കോ​ട​തി. സ​ര്‍​ക്കാ​ര്‍ സ​ര്‍​വീ​സി​ല്‍ നി​ശ്ചി​ത സ​മു​ദാ​യ​ങ്ങ​ളു​ടെ പ്രാ​തി​നി​ധ്യ​ത്തി​ലെ അ​സ​ന്തുലിതാവ​സ്ഥ വ്യ​ക്ത​മാ​ക്കു​ന്ന ക​ണ​ക്കു​ക​ള്‍ കാ​ണാ​തെ കോ​ട​തി​ക്ക് നി​ബ​ന്ധ​ന വെ​യ്ക്കാ​നാ​വി​ല്ലെ​ന്നും സം​വ​ര​ണം ന​ല്‍​ക​ണ​മെ​ന്ന് സ​ര്‍​ക്കാ​രി​നോ​ട് നി​ര്‍​ദേ​ശി​ച്ച്‌ തീ​ര്‍​പ്പു​ക​ല്‍​പ്പി​ക്കാ​നാ​വി​ല്ലെ​ന്നും സു​പ്രീം​കോ​ട​തി വ്യ​ക്ത​മാ​ക്കി.

ഉ​ത്ത​രാ​ഖ​ണ്ഡ് പൊ​തു​മ​രാ​മ​ത്ത് വ​കു​പ്പി​ല്‍ അ​സി. സി​വി​ല്‍ എ​ന്‍​ജി​നീ​യ​ര്‍ ത​സ്തി​ക​യി​ല്‍ സ്ഥാ​ന​ക്ക​യ​റ്റ​ത്തി​നു എ​സ്‌​സി/​എ​സ്ടി വി​ഭാ​ഗ​ത്തി​നു സം​വ​ര​ണം ന​ല്‍​ക​ണ​മെ​ന്ന ഹ​ര്‍​ജി​യി​ലാ​ണ് ഉ​ത്ത​ര​വ്. സം​വ​ര​ണം അ​നു​വ​ദി​ക്കാ​ന്‍ സം​സ്ഥാ​ന സ​ര്‍​ക്കാ​ര്‍ ബാ​ധ്യ​സ്ഥ​ര​ല്ല എ​ന്ന​തി​ല്‍ സം​ശ​യ​മി​ല്ല. സ്ഥാ​ന​ക്ക​യ​റ്റ​ങ്ങ​ളി​ല്‍ സം​വ​ര​ണം വ്യ​ക്തി​ക​ളു​ടെ മൗ​ലീ​കാ​വ​കാ​ശ​മ​ല്ല.

സം​വ​ര​ണം ഉ​പ​യോ​ഗി​ച്ച്‌ ജോ​ലി​യി​ല്‍ സ്ഥാ​ന​ക്ക​യ​റ്റം വേ​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ടാ​ന്‍ ആ​ര്‍​ക്കും അ​വ​കാ​ശ​മി​ല്ല. സം​വ​ര​ണം അ​നു​വ​ദി​ക്ക​ണ​മെ​ന്ന് സ​ര്‍​ക്കാ​രി​ന് നി​ര്‍​ദേ​ശം ന​ല്‍​കി തീ​ര്‍​പ്പു​ക​ല്‍​പ്പി​ക്കാ​നാ​വി​ല്ലെ​ന്നും കോ​ട​തി ചൂ​ണ്ടി​ക്കാ​ട്ടി. ജ​സ്റ്റീ​സു​മാ​രാ​യ എ​ല്‍. നാ​ഗേ​ശ്വ​ര റാ​വു, ഹേ​മ​ന്ത് ഗു​പ്ത എ​ന്നി​വ​ര​ട​ങ്ങി​യ ബെ​ഞ്ചി​ന്‍റേ​താ​ണ് സു​പ്ര​ധാ​ന വി​ധി.

Related News