Loading ...

Home Kerala

സര്‍ക്കാര്‍, എയ്ഡഡ് സ്കൂളുകളില്‍ തസ്തിക സൃഷ്ടിക്കല്‍ സര്‍ക്കാരിന്റെ കയ്യിലേക്ക്; 'ഒരു കുട്ടി കൂടിയാല്‍ അധിക തസ്തിക' എന്ന രീതി ഇനി നടപ്പില്ല

തിരുവനന്തപുരം: à´¸à´°àµâ€à´•àµà´•à´¾à´°àµâ€, എയ്ഡഡ് സ്കൂളുകളില്‍ തസ്തിക സൃഷ്ടിക്കാന്‍ ഇനി സര്‍ക്കാരിന്റെ അനുമതി വേണം. പ്രൈമറി തലത്തില്‍ എഇഒയും ഹൈസ്കൂളില്‍ ഡിഇഒയും തസ്തിക അനുവദിക്കുന്ന രീതി അവസാനിക്കും. ഒരു കുട്ടി വര്‍ധിച്ചാല്‍ പോലും അധിക തസ്തിക എന്ന സ്ഥിതി മാറണമെന്നും സര്‍ക്കാര്‍ അറിഞ്ഞേ തസ്തിക സൃഷ്ടിക്കാവൂ എന്നും മന്ത്രി തോമസ് ഐസക്കിന്റെ ബജറ്റ് പ്രസംഗത്തി‍ല്‍ പറയുന്നു. ഇതിനായി കേരള വിദ്യാഭ്യാസ ചട്ടങ്ങള്‍ (കെഇആര്‍) ഭേദഗതി ചെയ്യും.
മാനേജ്മെന്റുകളുടെ എതിര്‍പ്പിനു സാധ്യതയുള്ള നീക്കമാണിത്. നിയമനത്തിനു സര്‍ക്കാരിന്റെ അംഗീകാരം വൈകിയാല്‍ പ്രശ്നമാകും. ബജറ്റ് പ്രസംഗത്തില്‍ പറയുന്നതിങ്ങനെ - 'à´ˆ സര്‍ക്കാരിന്റെ കാലത്ത് ഏറെ പരിശോധനകള്‍ക്കു ശേഷമാണ് 17,614 പുതിയ തസ്തിക സൃഷ്ടിച്ചത്. à´Žà´¨àµà´¨à´¾à´²àµâ€ അത്തരം പരിശോധനയോ സര്‍ക്കാരിന്റെ അറിവോ ഇല്ലാതെ സര്‍ക്കാര്‍, എയ്ഡഡ് സ്കൂളുകളില്‍ 18,119 തസ്തികകള്‍ വന്നു. 13,255 പേര്‍ പ്രൊട്ടക്ടഡ് അധ്യാപകരായി തുടരുമ്ബോഴാണിത്.'വിദ്യാഭ്യാസ അവകാശ നിയമത്തെ തുടര്‍ന്ന് അധ്യാപക- വിദ്യാര്‍ഥി അനുപാതം എല്‍പി സ്കൂളുകളില്‍ 1:45 ആയും യുപിയില്‍ 1: 35 ആയും കുറച്ചിരുന്നു. à´ˆ അനുപാതത്തെക്കാള്‍ ഒരു കുട്ടി കൂടുതലുണ്ടെങ്കില്‍ പുതിയ തസ്തിക സൃഷ്ടിക്കാമെന്നു വ്യാഖ്യാനമുണ്ടായി. ഉപജില്ലാ തലത്തില്‍ എഇഒ അംഗീകരിച്ചാല്‍ തസ്തികയായി. ഇതുസംബന്ധിച്ച്‌ ഒട്ടേറെ പരാതികള്‍ ലഭിച്ചിട്ടുണ്ട്. ഇവയില്‍ പരിശോധന നടത്തിയേ തീരൂ.' യഥാര്‍ഥ ദുര്‍വ്യയത്തിനു വഴിവയ്ക്കുന്നത് ഇത്തരം പഴുതുകളാണെന്നും à´…à´µ അടയ്ക്കുകയാണെന്നും മന്ത്രി പിന്നീടു മാധ്യമപ്രവര്‍ത്തകരോടു വിശദീകരിച്ചു.

Related News