Loading ...

Home Europe

26ാം പ്രവാസി സംഗമം ജൂലൈ 22 മുതല്‍ 26 വരെ ജര്‍മനിയില്‍

കൊളോണ്‍: ഗ്ലോബല്‍ മലയാളി ഫെഡറേഷന്റെ (ജിഎംഎഫ്) ആഭിമുഖ്യത്തില്‍ നടത്തുന്ന ഇരുപത്തിയാറാമത് ഗ്‌ളോബല്‍ പ്രവാസി സംഗമത്തിന് ജൂലൈ 22 ന് (ബുധന്‍) ജര്‍മനിയിലെ കൊളോണിടുത്തുള്ള സുഖവാസ കേന്ദ്രമായ ഐഫലിലെ ഒയ്‌സ്‌കിര്‍ഷനില്‍ തിരിതെളിയും.അഞ്ചു ദിവസങ്ങളിലായി നടക്കുന്ന സംഗമം ജിഎംഎഫ് ഗ്‌ളോബല്‍ ചെയര്‍മാന്‍ പോള്‍ ഗോപുരത്തിങ്കല്‍ ഉദ്ഘാടനം ചെയ്യും. പ്രവാസികളുടെ പ്രശ്‌നങ്ങളും പരിഹാരങ്ങളും എന്ന വിഷയത്തില്‍ നടക്കുന്ന ചര്‍ച്ചയില്‍ ജര്‍മനിയിലെ വിവിധ സംഘടനാ നേതാക്കളും പ്രതിനിധികളും പങ്കെടുത്തു സംസാരിയ്ക്കും.എല്ലാ സായാഹ്‌നങ്ങളും ജര്‍മന്‍ മലയാളികള്‍ അവതരിപ്പിയ്ക്കുന്ന വിവിധ കലാപരിപാടികള്‍കൊണ്ട് സവിശേഷമായിരിയ്ക്കും. സംഗമത്തില്‍ സാമൂഹ്യ സാംസ്‌കാരിക, സാഹിത്യ രംഗത്തു പ്രവര്‍ത്തിയ്ക്കുന്നവരെ ആദരിയ്ക്കും.സണ്ണി വേലൂക്കാരന്‍(പ്രസിഡന്റ് ജിഎംഎഫ് ജര്‍മനി), വര്‍ഗീസ് ചന്ദ്രത്തില്‍, ജെമ്മ ഗോപുരത്തിങ്കല്‍, എല്‍സി സണ്ണി, മറിയമ്മ അപ്പച്ചന്‍, ലില്ല, ചക്യാത്ത് എന്നിവര്‍ സംഗമത്തിന് നേതൃത്വം നല്‍കും. പ്രഫ.രാജപ്പന്‍ നായര്‍, ഡോ. സെബാസ്റ്റിയന്‍ മുണ്ടിയാനപ്പുറത്ത്, മേരി ക്രീഗര്‍, തോമസ് ചക്യാത്ത്, ജോസഫ് കില്യാന്‍, സിറിയക് ചെറുകാട് തുടങ്ങിയവരുടെ സാന്നിദ്ധ്യംകൊണ്ട് സംഗമം ശ്രദ്ധേയമാവും.വാര്‍ത്ത അയച്ചത്: ജോസ് കുമ്പിളുവേലില്‍

Related News