Loading ...

Home Gulf

വീണ്ടും വിസാ നിരോധനവുമായി ഗള്‍ഫ് രാജ്യം

മസ്ക്കറ്റ്•സെയില്‍സ് അല്ലെങ്കില്‍ പര്‍ച്ചേസ് പ്രതിനിധികളായി ജോലി ചെയ്യുന്ന ഒമാനിലെ പ്രവാസികള്‍ക്ക് അവരുടെ വിസ പുതുക്കില്ലെന്ന് ഒമാന്‍ മാന്‍‌പവര്‍ മന്ത്രാലയം. തിയ നിയമം അനുസരിച്ച്‌ അത്തരം പ്രവാസികള്‍ക്ക് അവരുടെ വിസ കാലാവധി കഴിഞ്ഞാല്‍ രാജ്യം വിടണമെന്ന് ആവശ്യപ്പെടുംമെന്നും ടൈംസ്‌ ഓഫ് ഒമാന്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.ഒമാനി ഇതര തൊഴിലാളികളെ നിയമിക്കുന്നതിനുള്ള ലൈസന്‍സുകളും, ഈ തീരുമാനത്തിന്റെ ആര്‍ട്ടിക്കിള്‍ 1 ല്‍ വ്യക്തമാക്കിയ തൊഴിലുകള്‍ക്കായുള്ള വര്‍ക്ക് പെര്‍മിറ്റ് ലൈസന്‍സുകളും അവയുടെ കാലഹരണ തീയതി വരെ ബാധകമായിരിക്കുമെന്ന് മാന്‍‌പവര്‍ മന്ത്രി അബ്ദുല്ല ബിന്‍ നാസര്‍ അല്‍ ബക്രിയുടെ ഉത്തരവ് പറയുന്നു.ഒമാനിലെ നാഷണല്‍ സ്റ്റാറ്റിസ്റ്റിക്സ് ആന്‍ഡ് ഇന്‍ഫര്‍മേഷന്‍ സെന്റര്‍ അനുസരിച്ച്‌ ഏകദേശം 1.7 ദശലക്ഷം വിദേശ തൊഴിലാളികള്‍ സുല്‍ത്താനേറ്റിലുണ്ട്. സര്‍ക്കാര്‍ പുറത്തിറക്കിയ ഒമാനൈസേഷന്‍ സംരംഭങ്ങള്‍ക്ക് അനുസൃതമായാണ് ഈ പുതിയ ഉത്തരവ്.

Related News