Loading ...

Home Gulf

യുഎഇ നിക്ഷേപകര്‍ക്ക് നികുതിയിളവുകളുമായി ഇന്ത്യ; നടപടി കൂടുതല്‍ നിക്ഷേപകരെ ആകര്‍ഷിക്കുന്നതിന്റെ ഭാഗമായി

ദുബായ്: യുഎഇ നിക്ഷേപകര്‍ക്ക് നികുതിയിളവുകളുമായി ഇന്ത്യ. അടിസ്ഥാന സൗകര്യമേഖലയില്‍ യുഎഇയിലെ എല്ലാ നിക്ഷേപ സ്ഥാപനങ്ങള്‍ക്കും നികുതി ഇളവുകള്‍ നല്‍കാനാണു തീരുമാനം. ഇന്ത്യയുടെ വിവിധ ഭാഗങ്ങളിലോ ഏതെങ്കിലും സംസ്ഥാനത്തോ ആകര്‍ഷക വ്യവസ്ഥയില്‍ നിക്ഷേപങ്ങള്‍ തുടങ്ങാന്‍ ഇത് അവസരമൊരുക്കും.കൂടുതല്‍ നിക്ഷേപകരെ ആകര്‍ഷിക്കുന്നതിന്റെ ഭാഗമായാണിത്.

ഇരുരാജ്യങ്ങളും തമ്മിലുള്ള തന്ത്രപ്രധാന സഹകരണം കൂടുതല്‍ ശക്തമാകാന്‍ ഇതു സഹായകമാകുമെന്നു യുഎഇ ധനമന്ത്രാലയം അണ്ടര്‍സെക്രട്ടറി യൂനിസ് ഹാജി അല്‍ ഖൂരി പറഞ്ഞു. ഭാവിയില്‍ കൂടുതല്‍ സംരംഭങ്ങള്‍ക്ക് ഇളവുകള്‍ പരിഗണനയിലാണ്. അടുത്തവര്‍ഷം ഏപ്രില്‍ ഒന്നിന് ഇതു പ്രാബല്യത്തില്‍ വരും. 2024 മാര്‍ച്ച്‌ 31 വരെ തുടങ്ങുന്ന സംരംഭങ്ങള്‍ക്കാണ് ഇളവു നല്‍കുക. 3 വര്‍ഷമെങ്കിലും നിക്ഷേപം നടത്തുകയും വേണം.

Related News